Top Stories

പാര്‍ട്ടി ആവശ്യപ്പെടുന്ന ഏതു സ്ഥാനം ഏറ്റെടുക്കാനും തയ്യാര്‍ – കെ. സുധാകരന്‍

കണ്ണൂര്‍: കേരളത്തിലെ തിരഞ്ഞെടുപ്പ് അടുത്തു വന്നതോടെ കോണ്‍ഗ്രസിലെ നേതൃത്വ സ്ഥാനത്തെ ചൊല്ലി നടക്കുന്ന അഭ്യൂഹങ്ങളും ചര്‍ച്ചകള്‍ക്കും മറുപടിയെന്നോണം താന്‍ പാര്‍ട്ടി ഏല്പിക്കുന്ന ഏതു സ്ഥാനവും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് കെ. സുധാകരന്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹം മനസ്സു തുറന്ന് മാധ്യമങ്ങളോട് സംസാരിച്ചത്.

കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനത്തേക്ക് കെ. സുധാകരനെ ചുമതലപ്പെടുത്തുതിനെ കുറിച്ച് ചര്‍ച്ചകള്‍ വന്നിരുന്നു. താന്‍ ആ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കെ. സുധാകരനും വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സുധാകരന്റെ ഈ തുറന്നു പറച്ചില്‍. പാര്‍ട്ടി ചുമതലപ്പെടുത്തുന്ന ഏതു സ്ഥാനവും താന്‍ സ്വീകരിക്കുമെന്നും ആത്മാര്‍ത്ഥതയോടെ ആ സ്ഥാനത്തോട് നൂറു ശതമാനം കൂറു പുലര്‍ത്തുമെന്നും ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും കെ. സുധാകരന്‍ വെളിപ്പെടുത്തി.

23 ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താരീഖ് അന്‍വന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മറ്റൊരു കാര്യവും തനിക്ക് അറിയില്ലെന്നും ആവശ്യപ്രകാരം താന്‍ അവിടെ ഹാജരാവുമെന്നും താന്‍ പ്രസിഡണ്ടാവാന്‍ ചിലര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തന്നെ തന്റെ പ്രവര്‍ത്തനത്തിലുള്ള മികവുകൊണ്ടാണെന്ന് താന്‍ സ്വയം വിശ്വസിക്കുന്നുണ്ടെന്നും കെ. സുധാകരന്‍ വെളിപ്പെടുത്തി.

Newsdesk

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

9 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

11 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

15 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

15 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago