തിരുവനന്തപുരം: ചൈനയിലെ വുഹാനിൽ നിന്നും കൊറോണ (Covid 19) വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ ബോധവൽക്കരണം നടത്താൻ കേരള പൊലീസ് തയ്യാറാക്കിയ ഡാൻസ് വീഡിയോ ലോക മാധ്യമങ്ങളിൽ തരംഗമാകുന്നു.
ഈ വീഡിയോ നിരവധി അന്തർദേശീയ മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കൂടാതെ യുഎസ് എംബസിയുടെ അഭിനന്ദനവും ഇപ്പോൾ കേരളാ പൊലീസിനെ തേടിയെത്തിയിരിക്കുകയാണ്. വീഡിയോയിൽ ചുവടുവെച്ചിരിക്കുന്നത് മീഡിയ സെന്ററിലെ പൊലീസുകാരായ ഷിഫിൻ സി രാജ്, വി. വി . അനൂപ് , എം . വി. ഹരിപ്രസാദ്, രതീഷ് ചന്ദ്രൻ എന്നിവരാണ്.
വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി. പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ്. ഈ സംരംഭത്തിൽ മീഡിയ സെന്ററിലെ ജീവനക്കാരായ എസ് . എൽ. ആദർശും, ബി. വി. കലയും പങ്കാളികളായിരുന്നു.
ക്യാമറയും, എഡിറ്റിങ്ങും നടത്തിയിരിക്കുന്നത് മറ്റൊരു ജീവനക്കാരനായ ഹേമന്ദ് ആർ നായരാണ്. ഈ വീഡിയോ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഇന്ത്യയിലെ എല്ലാ ചാനലുകളും, ഓൺലൈൻ ന്യൂസ് പോർട്ടലുകളും ഈ വീഡിയോ പങ്കുവെച്ചിരുന്നു. തുടർന്ന് അന്തർദേശീയ വാർത്താ ഏജൻസികളായ എ.എഫ്.പി, എഎൻഐ, റോയിട്ടേഴ്സ് എന്നിവരും ഈ വീഡിയോ പങ്കുവെക്കുകയായിരുന്നു. കൂടാതെ ബിബിസി, റഷ്യ ടു ഡേ, ഫോക്സ് ന്യൂസ് 5, സ്കൈ ന്യൂസ്, സൗത്ത് ചൈന മോണിങ് പോസ്റ്റ് തുടങ്ങീ പല വിദേശ മാധ്യമങ്ങളും ഈ വീഡിയോ ഷെയർ ചെയ്യുകയും വാർത്തകൾ നൽകുകയും ചെയ്തിരുന്നു.
വീഡിയോ കാണാം:
https://www.facebook.com/PinarayiVijayan/videos/677747602767865/
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…