ഇറ്റലി: കോവിഡ്- 19 വൈറസ് ബാധിതരെ ചികിത്സിക്കുന്നതിന് ആഡംബര യാത്രക്കപ്പൽ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാക്കി രൂപം മാറ്റിയിരിക്കുകയാണ് ഇറ്റലി. മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ഈ ഫ്ളോട്ടിങ്ങ് ആശുപത്രി 23 ന് ജനോവ തുറമുഖത്ത് പ്രവർത്തിച്ചുതുടങ്ങും.
എംഎസ്‌സി സ്വിസ് – ഇറ്റാലിയൻ ഷിപ്പിംഗ് ഗ്രൂപ്പ് ലഭ്യമാക്കിയിരിക്കുന്ന ജിഎൻവി സ്പ്ലെൻഡിഡ് എന്ന കപ്പലാണ് അടിയന്തിര സാഹചര്യങ്ങൾ പരിഗണിച്ച് ആശുപത്രിയായി രൂപംമാറ്റിയത്. റെക്കോർഡു സമയംകൊണ്ടാണ് കപ്പലിൽ ആശുപത്രിക്കുവേണ്ട സൗകര്യങ്ങൾ സജ്ജീകരിച്ചത്.
കൊറോണ വൈറസ് ബാധിച്ച രോഗികൾക്കായി 400 കിടക്കകൾ കപ്പലിൽ തയ്യാറാക്കിയിട്ടുണ്ട്. മെഡിക്കൽ സംഘത്തിനും കപ്പലിലെ ജീവനക്കാർക്കുമായി 50 കിടക്കകൾ വേറെയും.
തീവ്രപരിചരണം ആവശ്യമായവരെയും ജെനോവയിലെ ലിഗുറിയ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് ക്വാറന്റീൽ തുടരേണ്ടവരെയും ഇതിൽ പ്രവേശിപ്പിക്കും.
ഏറ്റവും അനുയോജ്യമായ രീതിയിൽ ചികിത്സ നേടുന്നതിനും പരിചരണം അനുഭവിക്കുന്നതിനുമുള്ള ഒരു ഇടമായി ഈ കപ്പലിനെ പരിഗണിക്കാമെന്ന് ജെനോവയിലെ ലിഗുറിയ റീജിയൺ പ്രസിഡന്റ് ജൊവാന്നി തോത്തി പറഞ്ഞു.
നാട്ടിലെ ഗുരുതര സാഹചര്യം അവസാനിക്കുന്നതുവരെ ജനോവ ഫെറി ടെർമിനലിൽ തുടരുന്ന കപ്പലിന് പ്രതീകാത്മകമായി ഒരു യൂറോ വാടകയാണ് ഷിപ്പിംഗ് ഗ്രൂപ്പ് നിശ്ചയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…