Categories: Top Stories

കൊറോണ വൈറസ്; ബോധവൽക്കരണം നടത്താൻ കേരള പൊലീസ് തയ്യാറാക്കിയ ഡാൻസ് വീഡിയോ ലോക മാധ്യമങ്ങളിൽ തരംഗമാകുന്നു

തിരുവനന്തപുരം: ചൈനയിലെ വുഹാനിൽ നിന്നും കൊറോണ (Covid 19) വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ  ജനങ്ങളിൽ ബോധവൽക്കരണം നടത്താൻ  കേരള പൊലീസ് തയ്യാറാക്കിയ ഡാൻസ് വീഡിയോ ലോക മാധ്യമങ്ങളിൽ  തരംഗമാകുന്നു.

ഈ വീഡിയോ നിരവധി അന്തർദേശീയ മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കൂടാതെ യുഎസ് എംബസിയുടെ അഭിനന്ദനവും  ഇപ്പോൾ കേരളാ പൊലീസിനെ  തേടിയെത്തിയിരിക്കുകയാണ്. വീഡിയോയിൽ ചുവടുവെച്ചിരിക്കുന്നത് മീഡിയ സെന്ററിലെ പൊലീസുകാരായ ഷിഫിൻ സി രാജ്, വി. വി . അനൂപ് , എം . വി. ഹരിപ്രസാദ്, രതീഷ്  ചന്ദ്രൻ എന്നിവരാണ്.

വീഡിയോ  ചിത്രീകരിച്ചിരിക്കുന്നത് പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി. പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ്.  ഈ സംരംഭത്തിൽ മീഡിയ സെന്ററിലെ ജീവനക്കാരായ എസ് . എൽ. ആദർശും, ബി. വി. കലയും  പങ്കാളികളായിരുന്നു.

ക്യാമറയും, എഡിറ്റിങ്ങും നടത്തിയിരിക്കുന്നത്  മറ്റൊരു  ജീവനക്കാരനായ ഹേമന്ദ് ആർ നായരാണ്. ഈ വീഡിയോ  മുഖ്യമന്ത്രി പിണറായി വിജയൻ  തന്റെ  ഫെയ്സ്ബുക്കിൽ ഷെയർ  ചെയ്തിരുന്നു. ഇന്ത്യയിലെ  എല്ലാ ചാനലുകളും, ഓൺലൈൻ ന്യൂസ് പോർട്ടലുകളും ഈ വീഡിയോ പങ്കുവെച്ചിരുന്നു. തുടർന്ന്  അന്തർദേശീയ വാർത്താ ഏജൻസികളായ എ.എഫ്.പി, എഎൻഐ, റോയിട്ടേഴ്സ് എന്നിവരും  ഈ വീഡിയോ പങ്കുവെക്കുകയായിരുന്നു. കൂടാതെ  ബിബിസി,   റഷ്യ ടു ഡേ, ഫോക്സ്  ന്യൂസ് 5, സ്കൈ ന്യൂസ്, സൗത്ത് ചൈന മോണിങ് പോസ്റ്റ്  തുടങ്ങീ പല വിദേശ മാധ്യമങ്ങളും ഈ വീഡിയോ  ഷെയർ  ചെയ്യുകയും  വാർത്തകൾ നൽകുകയും  ചെയ്തിരുന്നു.

വീഡിയോ കാണാം:   
https://www.facebook.com/PinarayiVijayan/videos/677747602767865/

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

1 day ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago