Top Stories

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇടുക്കിയില്‍ എല്‍.ഡി.എഫ് വിജയാഘോഷം

തൊടുപുഴ: കോവിഡ് സാഹചര്യങ്ങള്‍ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കേരളത്തിലെ ഇലക്ഷന്‍ പ്രമാണിച്ച് ആളുകള്‍ കൂടുതലായി ബന്ധപ്പെട്ട സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് എന്നും പറയുന്ന സര്‍ക്കാരിന്റ പാര്‍ട്ടി തന്നെ ഇന്നലെ തൊടുപുഴയില്‍ ഉടുമ്പന്നൂര്‍ ടൗണില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്ത ഡി.ജെ.പാര്‍ട്ടിയടക്കമുള്ള വിജയാഘോഷം നടത്തി.

കോവിഡ് മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തിയാണ് ഇരുന്നൂറിലധികം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത്. ആരും തന്നെ മാസ്‌കോ, സാമൂഹിക അകലമോ പാലിച്ചിട്ടില്ലെന്ന് വീഡിയോ ദൃശ്യങ്ങളും മറ്റും വ്യക്തമാക്കുന്നുമുണ്ട്. ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിലാണ് നാലു മണിക്കൂറുകള്‍ നീണ്ടു നിന്ന ആഘോഷപരിപാടികള്‍ നടത്തിയത്. നിരവധി യുവാക്കളാണ് സംഘം ചേര്‍ന്ന് ജില്ലയുടെ പലഭാഗത്തു നിന്നും എത്തിചേര്‍ന്നത്. അവര്‍ കൊടിവീശിയും മറ്റും ആനന്ദനൃത്തം ചെയ്യുന്നത് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

എന്നാല്‍ ഇത് നടക്കാന്‍ പോവുന്നതിന് മുന്‍പേ തന്നെ ആരേഗാ്യ പ്രവര്‍ത്തകര്‍ക്കും പോലീസിനും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു വിഭാഗവും ഇതിനെതിരെ നടപടികള്‍ കൈക്കൊള്ളാന്‍ ഒട്ടും തയ്യാറാവാത്തതിലും പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

3 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

10 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

16 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago