Top Stories

ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രഫി എക്‌സിബിഷൻ ആരംഭിച്ചു

കോഴിക്കോട്: ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രഫി കൂട്ടായ്മ അതിന്റെ പത്താം വാർഷികവും ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രഫി പ്രദർശനം എട്ടാം വാർഷികവും ആഘോഷിക്കുകയാണ്. ഈ വർഷത്തെ ഫോട്ടോ പ്രദർശനം എക്സ്പോഷർ 2020 ഓൺലൈൻ ആയാണ് സംഘടിപ്പിക്കുന്നത്. ദേശീയ- അന്തർദേശീയ പുരസ്കാരങ്ങളടക്കം നേടിയ16 ഫോട്ടോഗ്രാഫർമാരുടെ 300 ൽ അധികം ചിത്രങ്ങൾ ആണ് പ്രദർശനത്തിൽ ഉള്ളത്.

ഫൈറോസ് ബീഗം, അനീസ് വടക്കൻ, ഷിജിത് വി.പി., നെസ്‌റു തിരൂർ, അൻവർ സാദിഖ് പാങ്, ഷബീർ തുറക്കൽ, സിന്ദുൽ യതീന്ദ്രനാഥ്, സജി ചെറുകര, രാജേഷ് മാസ്റ്റർ, വിജേഷ് പി.കെ., ബെൻ വർഗീസ്, ജയേഷ് കോട്ടക്കൽ, ഷമീം മഞ്ചേരി, ലത്തീഫ് എം.എ., മനു ശങ്കർ, നെസ്‌റുദ്ദീൻ മറ്റത്തൂർ എന്നീ ഫോട്ടോഗ്രാഫർമാർ ആണ് പ്രദർശനത്തിൽ ഉള്ളത്.പ്രദർശനം ഒരു മാസക്കാലം ലൈറ്റ്‌സോഴ്‌സ് വെബ്‌സൈറ്റിലൂടെ കാണാനാവും. എക്സിബിഷന്റെയും വെബ്സൈറ്റിന്റെയും ഔപചാരിക ഉദ്ഘാടനം പിന്നീട് നടക്കും.www.lightsourcephotographers.com എന്ന വിലാസത്തിൽ ചിത്രങ്ങൾ കാണാം.

Newsdesk

Recent Posts

മണിക്കൂറിന് €21.26 വേതനം; Bus Éireann പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു

അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്…

1 hour ago

ഒരു സംഘം അഭിനേതാക്കളുമായി ജി.മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന…

2 hours ago

കോൺക്രീറ്റ് കൂടാരങ്ങളിൽ തളയ്ക്കപ്പെടുന്ന ദൈവം; ആധുനിക ‘ബാബേൽ’ നിർമ്മിതികളുടെ ആത്മീയതയെന്ത് ?

പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ…

2 hours ago

ഉറങ്ങാൻ പറഞ്ഞതിന് പിതാവിനെ വെടിവെച്ചുകൊന്നു; 11 വയസ്സുകാരൻ പിടിയിൽ

പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ്…

2 hours ago

കാണാതായ 13 വയസ്സുകാരിയ്ക്കായി തിരച്ചിൽ; സഹായം അഭ്യർത്ഥിച്ച് പോലീസ്

മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി…

2 hours ago

സംഗീത സാന്ദ്രമായി ‘സുവർണ്ണനാദം’; അറ്റ്‌ലാന്റ മാർത്തോമാ ചർച്ചിൽ ലൈവ് സ്ട്രീമിംഗ് കൺസേർട്ട് ജനുവരി 23-ന്

അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…

3 hours ago