കോട്ടയം: ചിറകൊടിഞ്ഞ പക്ഷിയെ പോലെ വീണുപോയ ജയരാജന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ കാരുണ്യം. ഒൻപത് വര്‍ഷം മുൻപ് പനയില്‍ നിന്ന് വീണ് ശരീരം തളര്‍ന്ന് വര്‍ഷങ്ങളായി കിടപ്പിലായിപ്പോയ കോട്ടയം ഏറ്റുമാനൂര്‍ പോരൂര്‍ വടക്കേ പുളന്താനത്ത് ജയരാജന്‍ (48) ലുലു ഗ്രൂപ്പ് ചെയർമാൻ കൈമാറിയ അത്യാധുനിക ഇലക്ട്രോണിക് വീല്‍ചെയറില്‍ സ്വതന്ത്രനായി വീടിന് പുറത്തിറങ്ങിയപ്പോള്‍ ചിറക് തിരിച്ചു കിട്ടിയ പക്ഷിയുടെ ആഹ്ലാദം.
നാട്ടിലെ കൂലിവേലകള്‍ ചെയ്ത് കുടുംബം പോറ്റിയിരുന്ന ജയരാജന്‍ പനയില്‍ കയറി ഓല വെട്ടുന്നതിനിടയിലാണ് ഉയരത്തില്‍ നിന്ന് പിടിവിട്ട് താഴെ വീണത്. നട്ടെല്ല് പലസ്ഥലത്തും ഒടിഞ്ഞ് അതീവഗുരുതര നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ അതോടെ ശരീരത്തിന്റെ പകുതി ഭാഗവും ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായി. പരസഹായമില്ലാതെ മലമൂത്ര വിസര്‍ജനം പോലും നടത്താന്‍ കഴിയാതെ ഒമ്പത് വര്‍ഷമായി ദുരിതജീവിതം നയിച്ചുവരികയാണ് ഇദ്ദേഹം.
നല്ലൊരു വീല്‍ചെയര്‍ കിട്ടിയാല്‍ സ്വതന്ത്രനായി വീടിന് പുറത്തിറങ്ങാനും എന്തെങ്കിലും വരുമാനം കണ്ടെത്താനും കഴിയുമെന്ന പ്രതീക്ഷയില്‍ ജയരാജന്‍ ഫെയ്സ്ബുക്കിലൂടെ നിരന്തരമായി എം.എ. യൂസഫലിയോട് നടത്തിയ അഭ്യര്‍ഥനയാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അഭ്യര്‍ഥന ശ്രദ്ധയില്‍പ്പെട്ട എം.എ. യൂസഫലി ജയരാജനെക്കുറിച്ച് അന്വേഷിക്കുകയും ദയനീയാവസ്ഥ മനസിലാക്കി ബെംഗളൂരുവിൽ നിന്നും പ്രത്യേകമായി നിർമ്മിച്ച ആധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കുകയുമായിരുന്നു. ലുലു ഗ്രൂപ്പ് മീഡിയാ കോ ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് കഴിഞ്ഞ ദിവസം ജയരാജന്റെ വീട്ടിലെത്തി വീല്‍ചെയര്‍ കൈമാറി.
ഹോട്ടല്‍ പണിക്ക് പോകുന്ന മകന് ദിവസവും കിട്ടുന്ന 500 രൂപയാണ് കുടുംബത്തിന്റ ഏക വരുമാനം. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മകളും രണ്ടു കുട്ടികളും നാലു സെന്റിലുള്ള ഈ കൊച്ചു വീട്ടിലുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ വീടിന്റെ ഒരുഭാഗം ഇടിഞ്ഞു വീണതോടെ കുടുംബത്തിന്റെ സ്ഥിതി കൂടുതല്‍ ദയനീയമായി. തകര്‍ന്ന ഭാഗം ബാനറും ഷീറ്റും വെച്ച് മറച്ചാണ് താമസം. ജയരാജന് ദിവസവും വേണ്ടിവരുന്ന മരുന്ന് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. ചില മരുന്നുകള്‍ സ്വന്തമായി വാങ്ങണം. കിടന്നും കസേരയിൽ ഇരുന്നും കഴിഞ്ഞ ദിവസം മുതൽ തുടങ്ങിയ പേപ്പർ പേന നിര്‍മാണം ജയരാജനില്‍ നിന്ന് വില നൽകി വാങ്ങി ജയരാജന് പിന്തുണ അറിയിച്ചാണ് ലുലുവിൽ നിന്നും എത്തിയവർ മടങ്ങിയത്.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…