നിലമ്പൂര്‍: ഫ്രീകിക്കെടുത്ത് വൈറലായ നിലമ്പൂര്‍ പോത്തു കല്ലിലെ കുട്ടി താരങ്ങള്‍ക്ക് സിനിമയിലഭിനയിക്കാന്‍ ക്ഷണം. നിലമ്പൂര്‍ പൂളപ്പാടം ജി.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസുകാരായ നാലുപേര്‍ക്കും കൂടെ കളിച്ചവര്‍ക്കുമാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്.
മുംബൈ മലയാളിയായ നവാഗത സംവിധായകനാണ് കുട്ടികളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചത്. സ്‌കൂളിലെ കായികാധ്യാപകന്‍ ശ്രീജു എ.ചോഴിയെ അറിയിക്കുകയായിരുന്നു സംവിധായകന്‍.
ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഫുട്‌ബോളിന് പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ നിരവധി കുട്ടികളെ അണിയറ പ്രവര്‍ത്തകര്‍ തേടുന്നുണ്ട്.
എം. അസ്‌ലഹ്, എം.വി. പ്രത്യുഷ്, ലുഖ്മാനുല്‍ ഹക്കിം, ആദില്‍ എന്നിവരാണ് ഫ്രീകിക്കെടുത്ത് ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച കുട്ടിത്താരങ്ങള്‍. കായികാധ്യാപകന്‍ കുട്ടികള്‍ ഫ്രീകിക്കെടുക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.
മൂന്നുപേര്‍ കിക്കെടുക്കുന്നതു പോലെ കാണിച്ച് എതിര്‍ ടീമിനെ കബളിപ്പിച്ച് നാലാമന്‍ വെട്ടിച്ചു വന്ന് കിക്കെടുക്കുന്നതായിരുന്നു വീഡിയോ. വീഡിയോ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും പങ്കുവെച്ചിരുന്നു.
433 എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ച വീഡിയോ ഇവാന്‍ റാക്കിടിച്ച്, ഫിലിപ്പ് കുട്ടിഞ്ഞ്യോ, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങി നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ ലൈക്കടിക്കുകയും ചെയ്തിരുന്നു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…