Categories: Top Stories

ഫ്രീകിക്കെടുത്ത് വൈറലായ നിലമ്പൂര്‍ പോത്തു കല്ലിലെ കുട്ടി താരങ്ങള്‍ക്ക് സിനിമയിലഭിനയിക്കാന്‍ ക്ഷണം

നിലമ്പൂര്‍: ഫ്രീകിക്കെടുത്ത് വൈറലായ നിലമ്പൂര്‍ പോത്തു കല്ലിലെ കുട്ടി താരങ്ങള്‍ക്ക് സിനിമയിലഭിനയിക്കാന്‍ ക്ഷണം. നിലമ്പൂര്‍ പൂളപ്പാടം ജി.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസുകാരായ നാലുപേര്‍ക്കും കൂടെ കളിച്ചവര്‍ക്കുമാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്.

മുംബൈ മലയാളിയായ നവാഗത സംവിധായകനാണ് കുട്ടികളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചത്. സ്‌കൂളിലെ കായികാധ്യാപകന്‍ ശ്രീജു എ.ചോഴിയെ അറിയിക്കുകയായിരുന്നു സംവിധായകന്‍.

ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഫുട്‌ബോളിന് പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ നിരവധി കുട്ടികളെ അണിയറ പ്രവര്‍ത്തകര്‍ തേടുന്നുണ്ട്.

എം. അസ്‌ലഹ്, എം.വി. പ്രത്യുഷ്, ലുഖ്മാനുല്‍ ഹക്കിം, ആദില്‍ എന്നിവരാണ് ഫ്രീകിക്കെടുത്ത് ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച കുട്ടിത്താരങ്ങള്‍. കായികാധ്യാപകന്‍ കുട്ടികള്‍ ഫ്രീകിക്കെടുക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

മൂന്നുപേര്‍ കിക്കെടുക്കുന്നതു പോലെ കാണിച്ച് എതിര്‍ ടീമിനെ കബളിപ്പിച്ച് നാലാമന്‍ വെട്ടിച്ചു വന്ന് കിക്കെടുക്കുന്നതായിരുന്നു വീഡിയോ. വീഡിയോ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും പങ്കുവെച്ചിരുന്നു.

433 എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ച വീഡിയോ ഇവാന്‍ റാക്കിടിച്ച്, ഫിലിപ്പ് കുട്ടിഞ്ഞ്യോ, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങി നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ ലൈക്കടിക്കുകയും ചെയ്തിരുന്നു.

Newsdesk

Recent Posts

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

4 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

15 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

17 hours ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

18 hours ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

19 hours ago

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

20 hours ago