Top Stories

” നാട്ടകം – 2020 ” രാജ്യാന്തര ഡിജിറ്റൽ നാടകോത്സവം

റിയാദ്: കോവിഡ് 19 എന്ന മഹാമാരിയുടെ മുള്‍മുനയില്‍ ലോകം തന്നെ വിറച്ചു നില്‍ക്കുകയാണ്.
സമസ്ത മേഖലയിലും ജീവിതം പ്രതിസന്ധിയിലാണ്, തൊഴിലും തൊഴിലിടങ്ങളും നഷ്ടപ്പെടുന്നു . നാടക പ്രവര്‍ത്തനം സ്വാര്‍ത്ഥകമാകുന്നത് അരങ്ങിലൂടെയാണ്ആ അരങ്ങില്‍ ഇനി എന്ന് തിരശ്ശീല ഉയരുമെന്നത് പ്രവചനാതീതം . ഈ സാഹചര്യത്തില്‍, ഒരു ഡിജിറ്റല്‍ നാടകത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് തട്ടകം 2020.

മനുഷ്യന്‍ മനുഷ്യന്റെ കണ്ണുകളില്‍ നോക്കി ഹൃദയത്തിലൂടെ പറയുന്ന കലയാണ് നാടകം .അത് അരങ്ങില്‍ തന്നെ അവതരിപ്പിക്കേണ്ടതുതന്നെയാണ്. പക്ഷെ ഇന്നത്തെ ഈ പ്രതിസന്ധികാലത്ത് നാടകത്തെ ഡിജിറ്റല്‍ തലത്തിലേക്കു മാറ്റുമ്പോഴുണ്ടാകുന്ന എല്ലാ പ്രായോഗിക ബുദ്ധിമുട്ടുകളും , പരിമിതികളും മനസ്സിലാക്കിക്കൊണ്ട് തന്നെ തട്ടകം ‘റിയാദ് കളിക്കൂട്ടം ഡിജിറ്റല്‍ നാടകോത്സവം’ എന്ന ഉദ്യമവുമായി നാടകപ്രേമികളായ കുട്ടികളിലേക്ക് എത്തുന്നു. ഒപ്പം നാടക ചിന്തകള്‍ സമൂഹത്തില്‍ വളര്‍ത്തുന്നതിനും ഉതകുമെന്നും ഉറച്ചു വിശ്വസിക്കുന്നു. ചെറിയ തലത്തില്‍ നിന്നുകൊണ്ട് എല്ലാ പരിമിതികളെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള നാടകാവതരണമാണ് ലക്ഷ്യമിടുന്നത്.

തട്ടകം റിയാദിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ നാടകോത്സവത്തിന്റെ ഭാഗമായി കളിക്കൂട്ടം ചില്‍ഡ്രന്‍സ് തീയറ്ററര്‍, പൂര്‍ണ്ണമായും കുട്ടികള്‍ക്കായി ‘നാട്ടകം – 2020 ‘ എന്ന രാജ്യാന്തര ഡിജിറ്റല്‍ ഏക പാത്ര നാടക മത്സരം സംഘടിപ്പിക്കുന്നു.

മത്സരാര്‍ത്ഥികള്‍ക്കുള്ള നിയമങ്ങളും നിര്‍ദ്ദേശങ്ങളും :

  1. അഞ്ചു മിനുട്ടു ദൈര്‍ഘ്യമുള്ള ചെറിയ മലയാള നാടകങ്ങളാണ് അവതരിപ്പിക്കേണ്ടത്
  2. ഒരാള്‍ മാത്രം അഭിനയിക്കുന്ന , രംഗത്തു വരുന്ന നാടകങ്ങളാണ് അവതരിപ്പിക്കേണ്ടത്.
  3. വിഷയങ്ങള്‍:
    1)തിരുത്താനുണ്ട് ചിലത്
    2)നിറമുള്ള സ്വപ്നങ്ങള്‍
    3)പെണ്‍ജീവിതം
  4. ഇവയില്‍ ഏതെങ്കിലും ഒരു വിഷയം അടിസ്ഥാനമാക്കിയായിരിക്കണം നാടകങ്ങള്‍ തയ്യാറാക്കേണ്ടത്.
  5. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വിജയം കരസ്ഥമാക്കുന്ന പ്രതിഭയ്ക്ക് അര്‍ഹമായ തുക (ഇന്ത്യന്‍ രൂപ) പാരിതോഷികവും, പ്രശംസാപത്രവും നല്‍കുന്നതാണ്. ഒന്നാം സ്ഥാനം – 10,000 ഇന്ത്യന്‍ രൂപാ രണ്ടാം സ്ഥാനം – 5,000 ഇന്ത്യന്‍ രൂപാ
  6. ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള കുട്ടികള്‍ക്കും മലയാളി എന്ന ഒരൊറ്റ മാനദണ്ഡത്തില്‍ ഈ മത്സരത്തില്‍ പങ്കെടുക്കാം . പ്രായ പരിധി 18 വയസ്സില്‍ താഴെ ആയിരിക്കണം.
  7. എല്ലാ നാടകങ്ങളും തട്ടകം റിയാദിന്റെ വിദഗ്ധ സമിതി അവലോകനം ചെയ്യുകയും അതില്‍നിന്നും അവസാന റൗണ്ടിലേക്കായി പത്തു നാടകങ്ങള്‍ തിരഞ്ഞെടുക്കുന്നതുമാണ്.തിരഞ്ഞെടുത്ത നാടകങ്ങള്‍ തട്ടകം റിയാദിന്റെ സാമൂഹ്യ മാധ്യമ പേജില്‍ വോട്ടിങ്ങിനായി പങ്കു വയ്ക്കുന്നതും , കേരളത്തിലെ പ്രശസ്ത നാടക പ്രവര്‍ത്തകരുടെ മുന്നില്‍ വിധി നിര്‍ണ്ണയത്തിനായി നല്‍കുന്നതുമാണ്.. അതിലൂടെ ഒന്നും രണ്ടും സ്ഥാനക്കാരെ നിശ്ചയിക്കുന്നതാണ്. ഈ വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.മികവ് പുലര്‍ത്തുന്ന മറ്റു മൂന്നു നാടകങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനവും( രണ്ടായിരം ഇന്ത്യന്‍ രൂപ വീതം), പ്രശംസാ പത്രവും ലഭിക്കുന്നതാണ്..
  8. ഒരു നാടകത്തിന്റെ എല്ലാ സാധ്യതകളും മത്സരാര്‍ത്ഥിക്ക് ഉപയോഗിക്കാവുന്നതാണ്. അതായത്, സംഗീതം, പശ്ചാത്തലം, ചമയം, ശബ്ദവും വെളിച്ചവും. കൂടാതെ പിന്നണിയില്‍ ആരുടെ സഹായവും സ്വീകരിക്കാം. നാടകം പൂര്‍ണ്ണമായും മൊബൈല്‍ ക്യാമറയിലാണ് ചിത്രീകരിക്കേണ്ടത് , അതും മൊബൈല്‍ ക്യാമറ ഹൊറിസോണ്ടല്‍ (Horizontal ) ആയി വേണം സജ്ജീകരിക്കേണ്ടത്. ഒരു സ്ഥായിയായ രംഗത്ത് (സ്റ്റാറ്റിക് ഫ്രെയിം ) ഇടതടവില്ലാതെ (കട്ടുകള്‍ ഇല്ലാതെ ) വേണം നാടകം ചിത്രീകരിക്കേണ്ടത്, അതായത് ഒരു മുഴുനീള ചിത്രീകരണം ( One stretch recording ) എഡിറ്റിംഗ് അനുവദനീയമല്ല, നാടകത്തിന്റെ മിഴിവിനായി വേണ്ടുന്ന പശ്ചാത്തല സംഗീതം, മറ്റു ഗാനങ്ങള്‍ എല്ലാം തന്നെ ഉപയോഗിക്കാവുന്നതാണ്. ജാതി, മതം, വര്‍ണ്ണം, വര്‍ഗ്ഗം, ലിംഗം, രാഷ്ട്രീയം ഇവയിലൂടെയുള്ള അവഹേളനം , വ്യക്തമായ രാഷ്ട്രീയ ചായ്വ് സൂചിപ്പിക്കുന്ന നാടകങ്ങള്‍ തിരസ്‌കരിക്കുന്നതായിരിക്കും.
  9. നാടകങ്ങള്‍ ഇമെയില്‍ / വാട്ടസ്ആപ് വഴി അയക്കാവുന്നതാണ് . ഇമെയില്‍ : thattakamriyadh@gmail.com
    വാട്‌സ്ആപ് (whatsAap ) നമ്പറുകള്‍ : ബാബു അമ്പാടി: +966 50 212 4762, അനില്‍ അളകാപുരി : +966 56 735 4121,
    ഷാജീവ് ശ്രീകൃഷ്ണപുരം: +966 55 444 7567(വിശദ വിവരങ്ങള്‍ക്കും)
  10. ഇമെയില്‍ വഴി അയക്കുമ്പോള്‍ ഫയല്‍ സൈസ് പരിമിതമായതിനാല്‍ മറ്റൊരു മാധ്യമത്തില്‍ ശേഖരിച്ച (Google drive) ശേഷം അതിന്റെ ലിങ്ക് (Link) അയച്ചാല്‍ മതിയാകും. വാട്‌സ്ആപ് (whatsAap ) ഉപയോഗിക്കുകയാണെങ്കില്‍ അതിലെ ഡോക്യുമെന്റ് (document ) വഴി അയക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ചെയ്യേണ്ട അവസാന തീയതി 20 നവംബര്‍ 2020.
    നാടകങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി : 25 നവംബര്‍ 2020.

ഈ കാണുന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLScdN1z8cyPAIk8K2usVzVqq8AGNjGmXRQwGEk3OyisrRvfgmw/viewform

Newsdesk

Recent Posts

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

13 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 days ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

2 days ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 days ago