92ാമത് ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ജോക്കറും, പാരാസൈറ്റുമെല്ലാം പുരസ്‌ക്കാരങ്ങള്‍ വാരികൂട്ടിയ വേദിയില്‍ ഒരു മലയാളി തിളക്കവും ഉണ്ടായിരുന്നു.
മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ ‘ടോയ് സ്റ്റോറി 4’ ലൂടെയാണ് മലയാളിയും ഈ സ്വപ്‌ന നേട്ടത്തില്‍ പങ്കാളിയായത്. ലോകോത്തര ആനിമേഷന്‍ കമ്പനിയായ ഡിസ്നി-പിക്സാര്‍ സ്റ്റുഡിയോയില്‍ കാരക്റ്റര്‍ സൂപ്പര്‍വൈസറാണ് സാജന്‍.
ഇത് ആദ്യമായിട്ടല്ല സാജന്‍ ഓസ്‌ക്കാര്‍ പുരസ്‌ക്കാരത്തിന്റെ ഭാഗമാകുന്നത്. 2016 ല്‍ ഓസ്‌ക്കാര്‍ സ്വന്തമാക്കിയ ‘ഇന്‍സൈഡ് ഔട്ട്’ എന്ന ആനിമേഷന്‍ ചിത്രത്തിന് പുറകിലും സാജനും സംഘവും ഉണ്ടായിരുന്നു.
1992-96 ബാച്ചില്‍ കോഴിക്കോട് എന്‍.ഐ.ടിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു സാജന്‍, തിരുവനന്തപുരം സ്വദേശിയായ സാജന്റെ മാതാപിതാക്കള്‍ മാര്‍ ഇവാനിസ് കോളെജിലെ അധ്യാപകരായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…
ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…