കറാച്ചി: ഞങ്ങളില്‍ ആര്‍ക്കും അറിയുമായിരുന്നില്ല ആ വിമാനം തകരാന്‍ പോവുകയാണെന്ന്. വളരെ സാധാരണഗതിയില്‍ വിമാനം പോവുകയായിരുന്നു, പെട്ടെന്നാണ് അത് സംഭവിച്ചത്, – കറാച്ചിയില്‍ തകര്‍ന്നു വീണ പാക് വിമാനത്തിലെ രക്ഷപ്പെട്ട രണ്ട് യാത്രക്കാരില്‍ ഒരാളായ മുഹമ്മദ് സുബൈര്‍ വിമാനാപകടത്തെക്കുറിച്ചു പറഞ്ഞു.
”എല്ലാഭാഗത്തു നിന്നും നിലവിളിമാത്രമാണ് ഞാന്‍ കേട്ടത്. മുതിര്‍ന്നവരുടേയും കുട്ടികളുടേയും. എനിക്കാരേയും കാണാന്‍ കഴിഞ്ഞിരുന്നില്ല, നിലവിളി ശബ്ദം മാത്രം. പിന്നെ കണ്ടത് ഒരു തീഗോളമായിരുന്നു,” സുബൈര്‍ പറഞ്ഞു.
സ്വയരക്ഷയ്ക്കു വേണ്ടി തനിക്ക് 10 അടി താഴേയ്ക്ക് ചാടേണ്ടി വന്നെന്നും സുബൈര്‍ പറഞ്ഞു. 97 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനപകടത്തില്‍ രണ്ട്‌പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.
”ഞാനെന്റെ സീറ്റ്‌ബെല്‍റ്റ് തുറന്നു. അവിടെ കണ്ട വെളിച്ചം ലക്ഷ്യമാക്കി നടന്നു. സ്വയരക്ഷയ്ക്കുവേണ്ടി എനിക്ക് 10 അടി താഴേക്ക് ചാടേണ്ടി വന്നു”, അദ്ദേഹം പറഞ്ഞു.
വിമാനത്തില്‍ 91 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.
നേരത്തെ അപകടം നടന്ന വിമാനത്തിലെ പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോലറും തമ്മിലുള്ള സംഭാഷണം പുറത്തുവന്നിരുന്നു. ശബ്ദസന്ദേശത്തില്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും നഷ്ടപ്പെട്ടതായി പൈലറ്റ് പറയുന്നുണ്ട്. ഒടുവില്‍ അപകടത്തെ സൂചിപ്പിക്കുന്ന മെയ്‌ഡേ മെയ്‌ഡേ എന്ന സന്ദേശമാണ് പൈലറ്റ് നല്‍കിയിരുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള സംഭാഷണം മുറിഞ്ഞുപോവുകയായിരുന്നു. നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
ലാന്‍ഡിംഗിന് തൊട്ടുമുന്‍പായിരുന്നു വിമാനം തകര്‍ന്നുവീണത്.
കറാച്ചിയിലെ ജിന്ന എയര്‍പോര്‍ട്ടിനു സമീപമുള്ള ജനവാസ കേന്ദ്രത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…