Top Stories

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം : രജനീകാന്ത് സുപ്രധാന യോഗം വിളിച്ചു

ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലി ഏറെ നാളുകളായി പലവിധ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ അമിത് ഷാ രജനകീകാന്തുാമായി മുഖാമുഖത്തിന് ശ്രമിച്ചതും വലിയ വാര്‍ത്തകളായി മാറിയ സാഹചര്യത്തില്‍ ഇന്ന് കാലത്ത് രജനി മക്കള്‍ മണ്ഡലത്തിന്റെ യോഗം രജീനികാന്ത് വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. ഈ യോഗ തീരുമാനം വളരെ സുപ്രധാനമാണ്. നാളെ ഇതെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങള്‍ ഉണ്ടാവുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷണം നടത്തുന്നവര്‍ പറഞ്ഞിരിക്കുന്നത്. പാര്‍ടി പ്രഖ്യാപിക്കണമൊ വേണ്ടയോ എന്ന കാര്യത്തില്‍ ഈ യോഗത്തില്‍ രജനികാന്ത് തിരുമാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നാളെ കാലത്ത് 10 മണിക്ക് കോടമ്പാക്കത്തെ രജനീകാന്തിന്റെ തന്നെ ഉടമസ്ഥതയിലുളള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ രാവിലെ 10 മണിക്കായിരിക്കും യോഗം ആരംഭിക്കുക. രജനി മക്കള്‍ മണ്ഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ എല്ലാം തന്നെ യോഗത്തില്‍ പങ്കെടുക്കും. എല്ലാ നേതാക്കള്‍ക്കാമാരുമായി നേരിട്ട് സംസാരിച്ച് അഭിപ്രായം ആരായുന്ന രീതിയിലുള്ള സമ്മേളനമാണ് നടക്കുന്നത്. ഇപ്പോള്‍ അവര്‍ക്കെല്ലാം 10 മണിക്ക് എത്തണം എന്ന അറിയിപ്പ് മാത്രമാണ് നല്‍കിയിരിക്കുന്നത്.

അതേസമയം കോവിഡ് കാലഘട്ടമായതിനാല്‍ രാജനികാന്ത് യാതൊരു വിധത്തിലുള്ള പബ്ലിക് ഇന്ററാക്ഷന്‍സ് വരുന്ന സംഗതികളും അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇത്രയധികം ആളുകളെ വിളിച്ച് ചേര്‍ത്ത് യോഗം കൂടുന്നത് ഇത്രയധികം പ്രധാന്യം ഇതിനുള്ളതുകൊണ്ട് മാത്രമാണെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

Newsdesk

Recent Posts

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

1 hour ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

4 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

23 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

1 day ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

1 day ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

1 day ago