കണ്ണൂര്‍: ഇന്ത്യയില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന പ്രത്യേക മലേറിയ രോഗാണുവിനെ കേരളത്തില്‍ കണ്ടെത്തി. സുഡാനില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയില്‍ ആണ് ഇത് കണ്ടെത്തിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ജില്ലാ ടി. ഒ. ടി. ആയ ടി. വി. അനിരുദ്ധന്‍ പ്ലാസ്‌മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലമ്പനിരോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ലോകരോഗ്യ സംഘടനയുടെ മലേറിയ പരിശീലകനും സംസ്ഥാന ടി.ഒ.ടി.യും ആയ എം.വി. സജീവ് വിശധമായ പരിശോധനയിലൂടെ ഇത് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇതെക്കുറിച്ച് ആരോഗ്യവകുപ്പിന് വിവരം കൈമാറിയിട്ടുമുണ്ട്. ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ യുഎന്‍ ദൗത്യമായി ജോലിക്കുപോയ പട്ടാളക്കാരന് പനി ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. പ്ട്ടാളക്കാരന് മലമ്പനിയുടെ ലക്ഷണങ്ങള്‍ കൊണ്ട് രക്ത പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്‌മോഡിയം മൊബൈല്‍ രക്തത്തില്‍ കണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.
മലമ്പനി രോഗാണു ഒരു ഏകകോശ ജീവിയായ പ്രോട്ടോസോവ യാണ്. ഇവ സാധാരണ കാണപ്പെടുന്നത് പ്ലാസ്‌മോഡിയം വൈവാക്‌സ്, പ്ലാസ്‌മോഡിയം ഫാന്‍സി പാരം, പ്ലാസ്‌മോഡിയം മലേറിയ, പ്ലാസ്‌മോഡിയം നോലസി, പ്ലാസ്‌മോഡിയം ഓവേല്‍ എന്നീ അഞ്ചു രോഗാണുക്കള്‍ ആയിട്ടാണ്. കേരളത്തില്‍ കാണപ്പെടുന്ന സാധാരണമായ രോഗാണുക്കളാണ് പ്ലാസ്‌മോഡിയം വൈവാക്‌സും, പ്ലാസ്‌മോഡിയം ഫാല്‍സിപാരവും. അനോഫിലിസ് കൊതുകു വഴി പകരുന്ന മലേറിയയുടെ സാധാരണ രോഗ ലക്ഷണങ്ങള്‍ തന്നെയാണ് പ്ലാസ്‌മോഡിയം ഒവേലും ബാധിച്ചാല്‍ ഉണ്ടാവുക. ഇവ രണ്ടിനും ചികിത്സയും ഒന്നുതന്നെയാണ്. കൂടുതല്‍ ഇതെക്കുറിച്ച് ആരോഗ്യവകുപ്പ് പഠനം നടത്തുമെന്ന് അറിയിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…