മഞ്ഞെന്ന് പറഞ്ഞാൽ തൂവെള്ള നിറത്തിലല്ലാതെ സങ്കൽപ്പിക്കാനാകുമോ? അന്റാർട്ടിക്കയിലെ ഇപ്പോഴത്തെ കാഴ്ച്ച കണ്ടാൽ എന്തോ രക്തച്ചൊരിച്ചിലിന് ശേഷമുള്ള ചിത്രങ്ങളാണെന്ന് തോന്നിയേക്കാം. അന്റാർട്ടിക്കയിലെ പലയിടങ്ങളും കിലോമീറ്ററുകളോളം ചുവന്നിരിക്കുകയാണ്.
ഉക്രൈൻ ശാസ്ത്രജ്ഞനായ ആൻഡ്രി സോട്ടോവ് ആണ് അന്റാർട്ടിക്കയിലെ ചുവന്ന ഭൂമിയുടെ ചിത്രങ്ങൾ ആദ്യം ഷെയർ ചെയ്തത്. അന്റാർട്ടിക്കിയിലെ ഉക്രൈൻ ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
ഇതെന്ത് പ്രതിഭാസം എന്നായിരുന്നു കണ്ടവരുടെ ആദ്യ പ്രതികരണം. (ക്ലമൈഡോമോണസ് നിവാലിസ്) Chlamydomonas nivalis എന്ന സൂക്ഷ്മ ആൽഗകളാണ് അന്റാർട്ടിക്കയിലെ മഞ്ഞിനെ ചുവപ്പിച്ചിരിക്കുന്നത്. ഐസ് ഉരുകി വെള്ളം തണുത്തുറഞ്ഞിരിക്കുമ്പോഴാണ് ഈ ആൽഗകൾ വളരുന്നത്. താപനില ഉയരുമ്പോഴാണ് ഈ ആൽഗേകൾ വരുന്നത്. അതായത് വളരാൻ അനുകൂലമായ അവസ്ഥയിൽ ആൽഗകൾ പെരുകുന്നു.
അന്റാര‍്ട്ടിക്കയിൽ ഇപ്പോൾ ചൂടാണ്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇവിടെ താപനില ഉയരുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നത്. താപനില ഉയരുമ്പോൾ ക്ലമൈഡോമോണസ് നിവാലിസിന് വളരാൻ അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതാണ് മഞ്ഞ് ചുവന്നിരിക്കാൻ കാരണം.
കാണുമ്പോൾ, കൊള്ളാമല്ലോ എന്ന് തോന്നാമെങ്കിലും സംഗതി നല്ല സൂചനയല്ല, ആഗോള താപനില ഉയരുന്നതിന്റെ അപായ സൂചനയാണ് ഇങ്ങനെ ചുവന്ന് കിടക്കുന്നത്. ‘watermelon snow’ എന്നും ഈ പ്രതിഭാസത്തെ പറയും. നിറം മാത്രമല്ല ഇങ്ങനെയൊരു പ്രയോഗത്തിന് ശാസ്ത്ര ലോകത്തെ പ്രേരിപ്പിച്ചത്, ഇവിടെ നിന്ന് വരുന്ന പ്രത്യേകതരം സുഖമുള്ള ഗന്ധം കൂടിയാണ് തണ്ണിമത്തൻ മഞ്ഞ് എന്ന വിളിക്ക് പിന്നിലെ കാരണം.ഐസ് സ്വാഭാവിക വെളുത്ത നിറമല്ല എന്നതിന്റെ അർത്ഥം അത് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനേക്കാൾ കുറവാണ്. ഇത് ചൂട് കുടുങ്ങാൻ ഇടയാക്കുന്നു, ഇത് വേഗത്തിൽ ഉരുകുന്നതിലേക്ക് നയിക്കും.
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ്…
അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഒരേസമയം ഇസ്രായേൽ, ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ബാലിസ്റ്റിക്…
ഡബ്ലിൻ ചെറിവുഡ് ഏരിയായിൽ നിന്നും മലയാളി യുവതിയെ കാണാതായി.ഡബ്ലിനിൽ ഐ ടി ഉദ്യോഗസ്ഥയായ അശ്വതി രാജശേഖരനെയാണ് ഇന്നലെ മുതൽ കാണാതായത്.…
ബ്രേയിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന അനീഷ് സോജൻ (ടിനു) നിര്യാതനായി.35 വയസ്സ് മാത്രം പ്രായമുള്ള അനീഷിന്റെ അകാല വിയോഗത്തിൽ സമൂഹം…
ബ്രേയിൽ നിവാസിയായ അനീഷ് സോജൻ (ടിനു) നിര്യാതനായി.35 വയസായിരുന്നു. മലയാളിയായ അനീഷ്, പൂനെ വിസ്രാന്തവാടി നിവാസിയാണ്. സംസ്ക്കാരം പിന്നീട് നാട്ടിൽ…
കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…