gnn24x7

അന്റാർട്ടിക്കയിൽ അത്ഭുതപ്പെടുത്തുന്ന കാഴ്ച്ച; ‘തണ്ണീർമത്തൻ മഞ്ഞ്’

0
217
gnn24x7

മഞ്ഞെന്ന് പറഞ്ഞാൽ തൂവെള്ള നിറത്തിലല്ലാതെ സങ്കൽപ്പിക്കാനാകുമോ? അന്റാർട്ടിക്കയിലെ ഇപ്പോഴത്തെ കാഴ്ച്ച കണ്ടാൽ എന്തോ രക്തച്ചൊരിച്ചിലിന് ശേഷമുള്ള ചിത്രങ്ങളാണെന്ന് തോന്നിയേക്കാം. അന്റാർട്ടിക്കയിലെ പലയിടങ്ങളും കിലോമീറ്ററുകളോളം ചുവന്നിരിക്കുകയാണ്.

ഉക്രൈൻ ശാസ്ത്രജ്ഞനായ ആൻഡ്രി സോട്ടോവ് ആണ് അന്റാർട്ടിക്കയിലെ ചുവന്ന ഭൂമിയുടെ ചിത്രങ്ങൾ ആദ്യം ഷെയർ ചെയ്തത്. അന്റാർട്ടിക്കിയിലെ ഉക്രൈൻ ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.

ഇതെന്ത് പ്രതിഭാസം എന്നായിരുന്നു കണ്ടവരുടെ ആദ്യ പ്രതികരണം. (ക്ലമൈഡോമോണസ് നിവാലിസ്) Chlamydomonas nivalis എന്ന സൂക്ഷ്മ ആൽഗകളാണ് അന്റാർട്ടിക്കയിലെ മഞ്ഞിനെ ചുവപ്പിച്ചിരിക്കുന്നത്. ഐസ് ഉരുകി വെള്ളം തണുത്തുറഞ്ഞിരിക്കുമ്പോഴാണ് ഈ ആൽഗകൾ വളരുന്നത്. താപനില ഉയരുമ്പോഴാണ് ഈ ആൽഗേകൾ വരുന്നത്. അതായത് വളരാൻ അനുകൂലമായ അവസ്ഥയിൽ ആൽഗകൾ പെരുകുന്നു.

അന്റാര‍്ട്ടിക്കയിൽ ഇപ്പോൾ ചൂടാണ്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇവിടെ താപനില ഉയരുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നത്. താപനില ഉയരുമ്പോൾ ക്ലമൈഡോമോണസ് നിവാലിസിന് വളരാൻ അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതാണ് മഞ്ഞ് ചുവന്നിരിക്കാൻ കാരണം.

കാണുമ്പോൾ, കൊള്ളാമല്ലോ എന്ന് തോന്നാമെങ്കിലും സംഗതി നല്ല സൂചനയല്ല, ആഗോള താപനില ഉയരുന്നതിന്റെ അപായ സൂചനയാണ് ഇങ്ങനെ ചുവന്ന് കിടക്കുന്നത്. ‘watermelon snow’ എന്നും ഈ പ്രതിഭാസത്തെ പറയും. നിറം മാത്രമല്ല ഇങ്ങനെയൊരു പ്രയോഗത്തിന് ശാസ്ത്ര ലോകത്തെ പ്രേരിപ്പിച്ചത്, ഇവിടെ നിന്ന് വരുന്ന പ്രത്യേകതരം സുഖമുള്ള ഗന്ധം കൂടിയാണ് തണ്ണിമത്തൻ മഞ്ഞ് എന്ന വിളിക്ക് പിന്നിലെ കാരണം.ഐസ് സ്വാഭാവിക വെളുത്ത നിറമല്ല എന്നതിന്റെ അർത്ഥം അത് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനേക്കാൾ കുറവാണ്. ഇത് ചൂട് കുടുങ്ങാൻ ഇടയാക്കുന്നു, ഇത് വേഗത്തിൽ ഉരുകുന്നതിലേക്ക് നയിക്കും.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here