gnn24x7

പാര്‍ലമെന്റില്‍ രമ്യാ ഹരിദാസിനെതിരെ ബിജെപി എംപി മാരുടെ ബലം പ്രയോഗം; പോട്ടിക്കരഞ്ഞ് രമ്യാ ഹരിദാസ് എംപി

0
226
gnn24x7

ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ കയ്യാങ്കളി. പ്രതിഷേധ ബാനറുമായി സ്പീക്കറുടെ ചേമ്പറിനടുത്തേക്ക് ചെന്ന രമ്യാ ഹരിദാസ് എം.പിയേയും ഹൈബി ഈഡനേയും ബി.ജെ.പി എം.പിമാര്‍ തടയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ബി.ജെ.പി എം.പി തന്നെ ശാരീരികമായി ആക്രമിച്ചെന്നും പിന്നാക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ താന്‍ ആക്രമിക്കപ്പെടുന്നതെന്ന് ചോദിച്ച് രമ്യാ ഹരിദാസ് സ്പീക്കറുടെ മുന്‍പില്‍ പൊട്ടിക്കരഞ്ഞു.

ദല്‍ഹി കലാപത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും രാവിലെ മുതല്‍ തന്നെ പ്രതിഷേധം അരങ്ങേറിയിരുന്നു. കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ട് മണിവരെ സഭ നിര്‍ത്തി വച്ചു. രണ്ട് മണിക്ക് ശേഷം സഭാ നടപടികള്‍ ആരംഭിച്ചപ്പോഴും പ്രതിഷേധവും മുദ്രാവാക്യം വിൡും തുടര്‍ന്നു. ഇതിനിടക്ക് ബില്ല് അവതരിപ്പിക്കാന്‍ രാജ്യസഭയില്‍ ശ്രമം നടന്നെങ്കിലും ബഹളം കാരണം അവസാനിപ്പിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാഡും ബാനറും ഉയര്‍ത്തി പ്രതിപക്ഷം ലോക്‌സഭയില്‍ ബഹളം വച്ചിരുന്നു. ബാനറുമായി സഭയുടെ നടുത്തളത്തില്‍ ഹൈബി ഈഡനും രമ്യാ ഹരിദാസും ഇറങ്ങിയതോടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ കയ്യാങ്കളിയായി.

ഇതോടെ ബി.ജെ.പി എംപിമാരെത്തി ഇരുവരെയും പിടിച്ച് തള്ളി. അതോടെ ബഹളം സംഘര്‍ഷത്തിന് വഴിമാറി. ബെന്നി ബെഹന്നാന്‍ അടക്കം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ കൂടി നടത്തളത്തില്‍ ഇറങ്ങിയതോടെ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവക്കുകയായിരുന്നു.
ഇതിനിടെയാണ് രമ്യാ ഹരിദാസിന് നേരെ മര്‍ദ്ദനമുണ്ടായത്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here