ദോഹ: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിലധികമായി ഖത്തറിനെതിരെ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധത്തിന് ഇപ്പോള്‍ ഒരു അന്തിമ തീരുമാനമായി. കഴിഞ്ഞ ദിവസം ഐകകണേ്ഠ്യന ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കുവാന്‍ തീരുമാനമായി. അതേസമയം ഒരു അന്തിമ കരാറിലെത്തുകയും ഉപരോധം ഇല്ലാതാക്കുകയും ചെയ്തത് വലിയ സന്തോഷമായെന്ന് ഖത്തര്‍ ലോകരാഷ്ട്രങ്ങളോടായി പ്രതികരിച്ചു.
ഒരുമയുടെ ഒരു പുതിയ കരാറിലെത്താന്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചത് കുവൈത്ത് ആയിരുന്നു. കൂടാതെ ഈ പ്രതിവിധിക്ക് പരിഹാരം കാണുന്നതിനായി പ്രധാന മൂന്നാം കക്ഷിയെന്ന നിലയില്‍ എല്ലാത്തിലും ഇടപെട്ട് ചര്‍ച്ചകള്‍ക്കും മറ്റും മുന്‍കൈ എടുത്ത യു.എസ് നെയും ഖത്തര്‍ നന്ദി പ്രകാശിപ്പിക്കാന്‍ മറന്നില്ല. കുവൈത്ത് മധ്യസ്ഥത്തിന് മുന്‍കൈ എടുത്തതില്‍ പ്രശംസിച്ച് ഐക്യരാഷ്ട്രസംഘടനയും മുന്നോട്ടു വന്നു.
എന്നാലും ഉപരോധം നിക്കിയെന്നും അതിത്തിര്‍ത്തികള്‍ തുറന്നുവെന്നും ഉള്ള ഔദ്യോഗിക രേഖകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. സമീപ ദിവസങ്ങളില്‍ അത് പുറത്തുവരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. 2017 നായിരുന്നു തീവ്രവാദ ബന്ധം ഉണ്ടെന്ന ആരോപണത്തിന്റെ മുകളില്‍ ഖത്തറിനെ മറ്റു രാജ്യങ്ങളായ സൗദി, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ പുതിയ ഉപരോധം എടുത്തു കളയപ്പെട്ടാല്‍ ആദ്യം പുനഃസ്ഥാപിക്കപ്പെടുന്നത് യാത്രാ വിലക്കുകള്‍ ആയിരിക്കുമെന്ന് ചെറിയ സൂചനകള്‍ ലഭ്യമായി തുടങ്ങി. എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കപ്പെടുന്നത് കൃത്യമായ രേഖകള്‍ പുറത്തു വന്നിട്ടായിരിക്കുമെന്നാണ് സൂചനകള്‍.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…