gnn24x7

ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിക്കുന്നു

0
435
gnn24x7

ദോഹ: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിലധികമായി ഖത്തറിനെതിരെ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധത്തിന് ഇപ്പോള്‍ ഒരു അന്തിമ തീരുമാനമായി. കഴിഞ്ഞ ദിവസം ഐകകണേ്ഠ്യന ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കുവാന്‍ തീരുമാനമായി. അതേസമയം ഒരു അന്തിമ കരാറിലെത്തുകയും ഉപരോധം ഇല്ലാതാക്കുകയും ചെയ്തത് വലിയ സന്തോഷമായെന്ന് ഖത്തര്‍ ലോകരാഷ്ട്രങ്ങളോടായി പ്രതികരിച്ചു.

ഒരുമയുടെ ഒരു പുതിയ കരാറിലെത്താന്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചത് കുവൈത്ത് ആയിരുന്നു. കൂടാതെ ഈ പ്രതിവിധിക്ക് പരിഹാരം കാണുന്നതിനായി പ്രധാന മൂന്നാം കക്ഷിയെന്ന നിലയില്‍ എല്ലാത്തിലും ഇടപെട്ട് ചര്‍ച്ചകള്‍ക്കും മറ്റും മുന്‍കൈ എടുത്ത യു.എസ് നെയും ഖത്തര്‍ നന്ദി പ്രകാശിപ്പിക്കാന്‍ മറന്നില്ല. കുവൈത്ത് മധ്യസ്ഥത്തിന് മുന്‍കൈ എടുത്തതില്‍ പ്രശംസിച്ച് ഐക്യരാഷ്ട്രസംഘടനയും മുന്നോട്ടു വന്നു.

എന്നാലും ഉപരോധം നിക്കിയെന്നും അതിത്തിര്‍ത്തികള്‍ തുറന്നുവെന്നും ഉള്ള ഔദ്യോഗിക രേഖകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. സമീപ ദിവസങ്ങളില്‍ അത് പുറത്തുവരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. 2017 നായിരുന്നു തീവ്രവാദ ബന്ധം ഉണ്ടെന്ന ആരോപണത്തിന്റെ മുകളില്‍ ഖത്തറിനെ മറ്റു രാജ്യങ്ങളായ സൗദി, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ പുതിയ ഉപരോധം എടുത്തു കളയപ്പെട്ടാല്‍ ആദ്യം പുനഃസ്ഥാപിക്കപ്പെടുന്നത് യാത്രാ വിലക്കുകള്‍ ആയിരിക്കുമെന്ന് ചെറിയ സൂചനകള്‍ ലഭ്യമായി തുടങ്ങി. എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കപ്പെടുന്നത് കൃത്യമായ രേഖകള്‍ പുറത്തു വന്നിട്ടായിരിക്കുമെന്നാണ് സൂചനകള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here