ന്യൂദല്‍ഹി: ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ. കോവിഡ് വാക്സിൻ രാജ്യത്ത് വിൽക്കാനും വിതരണത്തിനുമായി ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് കമ്പനി അപേക്ഷ നല്‍കിയിരിക്കുന്നത്. ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം അപേക്ഷ നൽകിയിരിക്കുന്നത്.
95 ശതമാനം വിജയിച്ച വാക്‌സിനായ ഫൈസറിന് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് ബഹ്റൈനും അനുമതി നൽകിയിട്ടുണ്ട്. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍, ജര്‍മന്‍ ഔഷധ കമ്പനിയായ ബയോടെക്കുമായി ചേര്‍ന്നാണ് ഫൈസർ വാക്സിന്‍ വികസിപ്പിച്ചത്. അനുമതി നൽകിയെങ്കിൽ കൂടി ഫൈസറിന്റെ വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.
ഇതുവരെ അഞ്ച് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്.
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…
അയർലൻഡിലെ സംഗീതാസ്വാദകർക്കായി വമ്പൻ സംഗീതവിരുന്നുമായി "Bade Miyan Chote Miyan – Live in Concert" അരങ്ങേറുന്നു. പ്രശസ്ത പിന്നണി…
ടിപ്പററി കൗണ്ടിയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാറ്റിന്റെ ദിശമാറ്റത്തെ തുടർന്ന് വാട്ടർഫോർഡ് കൗണ്ടിയിലേക്കും വ്യാപിച്ചതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25…