തെല്‍ അവീവ്: ജീവലോകത്തെ പുതിയ കണ്ടു പിടിത്തവുമായി ശാസ്ത്രജ്ഞര്‍. ഓക്‌സിജന്‍ ശ്വസിക്കാത്ത ജീവി വര്‍ഗത്തിനെയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇസ്രഈലിലെ തെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ശാസ്രജ്ഞരുടെ സംഘം നടത്തിയ പഠനത്തിലാണ് കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഫ്രൊഫസര്‍ ദൊരോത്തി ഹുച്ചണിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
വെറും 10 കോശങ്ങള്‍ മാത്രം ഉള്ള ജീവി വര്‍ഗമായ ഹെന്നെഗുയ സാല്‍മിനിക്കോള എന്ന ജീവിയാണ് ഓക്‌സിജന്‍ ശ്വസിക്കാതെ ജീവിക്കുന്നത്. സാല്‍മണ്‍ എന്ന മത്സ്യത്തിന്റെ മസിലുകളിലാണ് ഇവ കഴിയുക. ജെല്ലി ഫിഷിന്റെയും പവിഴ പുറ്റുകളുടെയും ജീവിവര്‍ഗത്തില്‍ പെട്ടവയാണ് ഇവ.
‘ശ്വസന വ്യവസ്ഥ എല്ലാ ജീവി വര്‍ഗങ്ങള്‍ക്കും ആവശ്യമാണെന്നാണായിരുന്നു ഇതുവരെയുള്ള ധാരണ. പക്ഷെ ഇതങ്ങനെയല്ല എന്നിപ്പോള്‍ മനസ്സിലായി. നമ്മുടെ കണ്ടു പിടുത്തം പുതിയ തലങ്ങളിലേക്ക് നയിക്കാന്‍ പോവുന്നതാണ്. ഊര്‍ജത്തിന്റെ പ്രധാന സ്രോതസ്സാണ് ഓക്‌സിജന്‍ . ഈ ഒരു നിര്‍ണായക ജൈവിക പാതയെ വേണ്ടെന്നു വെച്ചിരിക്കുന്ന ഒരു ജീവിയെയാണ് കണ്ടെത്തിയിരിക്കുന്നത്,’ പ്രൊഫസര്‍ ഹുച്ചണ്‍ പറഞ്ഞു.
വളര്‍ച്ചയുടെ ഘട്ടത്തില്‍ ശ്വസന വ്യവസ്ഥ നിര്‍ത്തുകയാണ് ഈ ജീവി വര്‍ഗം ചെയ്യുന്നത്.
അമീബ, സിലിറ്റസ് തുടങ്ങിയ സൂക്ഷമ കോശജീവികള്‍ക്ക് ഇത്തരത്തില്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ ശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെടും. അതേ തരത്തില്‍ തന്നെ മറ്റു ജീവികളിലും നടക്കുമെന്നാണ് ഇപ്പോള്‍ പഠനം തെളിയിച്ചിരിക്കുന്നത്.
ഏതു തരത്തിലാണ് ഈ ജീവി ഊര്‍ജം സംഭരിക്കരുന്നതെന്നതിനെ പറ്റി ഇതു വരെ വ്യക്ത ലഭിച്ചിട്ടില്ല. താന്‍ കഴിയുന്ന മത്സ്യത്തിന്റെ കോശങ്ങളില്‍ നിന്നാണ് ഇവ ഊര്‍ജം സംഭരിക്കുന്നതെന്നാണ് ഒരു നിഗമനം.
കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…
"അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ?അങ്കെ പോണോങ്ക ആരുമേ ഉയിരോടെതിരുമ്പി വന്തതേയില്ലഈ കാട്ടിൽ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകൾ മിസ്സായിട്ടുണ്ട്.നാട്ടുകാർ പറയുന്നത്…
25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്…
കഴിഞ്ഞ വർഷം ഡിസംബറിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 320,000 ആയി ഉയർന്നു, മുൻ വർഷത്തെ അപേക്ഷിച്ച്…
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…