gnn24x7

ഓക്‌സിജന്‍ ശ്വസിക്കാത്ത ജീവി വര്‍ഗത്തിനെ കണ്ടെത്തി ശാസ്ത്രജ്ഞര്‍

0
217
gnn24x7

തെല്‍ അവീവ്: ജീവലോകത്തെ പുതിയ കണ്ടു പിടിത്തവുമായി ശാസ്ത്രജ്ഞര്‍. ഓക്‌സിജന്‍ ശ്വസിക്കാത്ത ജീവി വര്‍ഗത്തിനെയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

ഇസ്രഈലിലെ തെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ശാസ്രജ്ഞരുടെ സംഘം നടത്തിയ പഠനത്തിലാണ് കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഫ്രൊഫസര്‍ ദൊരോത്തി ഹുച്ചണിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

വെറും 10 കോശങ്ങള്‍ മാത്രം ഉള്ള ജീവി വര്‍ഗമായ ഹെന്നെഗുയ സാല്‍മിനിക്കോള എന്ന ജീവിയാണ് ഓക്‌സിജന്‍ ശ്വസിക്കാതെ ജീവിക്കുന്നത്. സാല്‍മണ്‍ എന്ന മത്സ്യത്തിന്റെ മസിലുകളിലാണ് ഇവ കഴിയുക. ജെല്ലി ഫിഷിന്റെയും പവിഴ പുറ്റുകളുടെയും ജീവിവര്‍ഗത്തില്‍ പെട്ടവയാണ് ഇവ.

‘ശ്വസന വ്യവസ്ഥ എല്ലാ ജീവി വര്‍ഗങ്ങള്‍ക്കും ആവശ്യമാണെന്നാണായിരുന്നു ഇതുവരെയുള്ള ധാരണ. പക്ഷെ ഇതങ്ങനെയല്ല എന്നിപ്പോള്‍ മനസ്സിലായി. നമ്മുടെ കണ്ടു പിടുത്തം പുതിയ തലങ്ങളിലേക്ക് നയിക്കാന്‍ പോവുന്നതാണ്. ഊര്‍ജത്തിന്റെ പ്രധാന സ്രോതസ്സാണ് ഓക്‌സിജന്‍ . ഈ ഒരു നിര്‍ണായക ജൈവിക പാതയെ വേണ്ടെന്നു വെച്ചിരിക്കുന്ന ഒരു ജീവിയെയാണ് കണ്ടെത്തിയിരിക്കുന്നത്,’ പ്രൊഫസര്‍ ഹുച്ചണ്‍ പറഞ്ഞു.

വളര്‍ച്ചയുടെ ഘട്ടത്തില്‍ ശ്വസന വ്യവസ്ഥ നിര്‍ത്തുകയാണ് ഈ ജീവി വര്‍ഗം ചെയ്യുന്നത്.
അമീബ, സിലിറ്റസ് തുടങ്ങിയ സൂക്ഷമ കോശജീവികള്‍ക്ക് ഇത്തരത്തില്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ ശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെടും. അതേ തരത്തില്‍ തന്നെ മറ്റു ജീവികളിലും നടക്കുമെന്നാണ് ഇപ്പോള്‍ പഠനം തെളിയിച്ചിരിക്കുന്നത്.

ഏതു തരത്തിലാണ് ഈ ജീവി ഊര്‍ജം സംഭരിക്കരുന്നതെന്നതിനെ പറ്റി ഇതു വരെ വ്യക്ത ലഭിച്ചിട്ടില്ല. താന്‍ കഴിയുന്ന മത്സ്യത്തിന്റെ കോശങ്ങളില്‍ നിന്നാണ് ഇവ ഊര്‍ജം സംഭരിക്കുന്നതെന്നാണ് ഒരു നിഗമനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here