ന്യൂദല്‍ഹി: സിന്ദു നദീതട സംസ്കാരത്തിൽ ജനങ്ങൾക്കിടയിൽ മാംസ ഭക്ഷണം ഉപയോഗം കൂടുതലായിരുന്നു എന്ന് പഠനം. ‘ജേണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സ്’ ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ബീഫുള്‍പ്പെടെയുള്ള മാംസാഹാരങ്ങള്‍ സിന്ധു നദീതട സംസ്‌കാരത്തിലെ ജനങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. കാംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകനായ അക്ഷ്യേത സൂര്യനാരായണനാണ് പഠനം നടത്തിയത്.
ബീഫ്, പന്നി, ആട്, ചെമ്മരിയാട് തുടങ്ങിയ മാംസങ്ങളും പാൽ ഉത്പന്നങ്ങളും സിന്ധു നദീതട സംസ്കാരത്തിൽ ജനങ്ങൾ കൂടുതലായി ഉപയോഗിച്ചിട്ടുണ്ട് എന്ന് പഠനത്തിൽ പറയുന്നു. വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ സിന്ധു നാഗരികതയിലെ ലിപിഡ് അവശിഷ്ടങ്ങള്‍’ എന്ന തലക്കട്ടിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അക്കാലത്തെ ജനങ്ങളുടെ ഭക്ഷണശീലത്തെ വിശദമായി അവലോകനം ചെയ്യുന്നതാണ് പഠനം.
കന്നുകാലിയുടെയും, എരുമകളുടെയും എല്ലുകളാണ് ഈ പ്രദേശങ്ങളില്‍ നിന്ന് കൂടുതലും കണ്ടെത്തിയതെന്നും, ആടിന്റേതും ചെമ്മരിയാടിന്റേയും പത്തു ശതമാനം എല്ലുകള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നും പഠനത്തിൽ പറയുന്നു. അതുകൊണ്ടു തന്നെ കന്നുകാലികളെയും എരുമകളെയുമായിരുന്നു പ്രധാനമായും സിന്ധു നദീതട സംസ്‌കാരത്തിലെ ജനങ്ങള്‍ വളര്‍ത്തിയിരുന്നതെന്നാണ് വ്യക്തമാകുന്നത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…