അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യനടൻ നസർ മുഹമ്മദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി താലിബാൻ തീവ്രവാദികൾ. നസറിനെ അടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ഖാഷയെ താലിബാൻ തീവ്രവാദികൾ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. പിന്നീട് തീവ്രവാദികൾ മുഹമ്മദിനെ മരത്തിൽ കെട്ടിയിട്ട് കഴുത്ത് മുറിക്കുകയായിരുന്നു.
കാന്തഹാറിലെ ചില പ്രദേശങ്ങൾ താലിബാൻ പിടിച്ചടക്കിയിരുന്നു. താലിബാൻ വധിക്കുന്നതിന് മുമ്പ് നസർ മുഹമ്മദിനെ പലതവണ അടിച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമേരിക്കൻ സേന പിൻവാങ്ങിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം രൂക്ഷമാവുകയാണ്. നിരവധി പ്രവിശ്യകൾ താലിബാന്റെ നിയന്ത്രണത്തിലാണിപ്പോൾ. അതേസമയം നടന്റെ കൊലപാതകം താലിബാൻ നിഷേധിച്ചിട്ടുണ്ട്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…