ലാഹോർ: 1999ൽ ഉണ്ടായ ബോംബ് സ്ഫോടനമാണ് ഗുൽസാർ ഹുസൈൻ എന്ന ബാലന്റെ ജീവിതം മാറ്റിമറിച്ചത്. ഇരുകാലുകളും ഒരു കൈയും നഷ്ടമായെങ്കിലും നിശ്ചയദാർഢ്യം കൊണ്ട് ജീവിതവിജയം നേടുകയായിരുന്നു ആ ബാലൻ. പഠനം പൂർത്തിയാക്കിയ 28 കാരനായ ഗുൽസാർ ഹുസൈൻ ഇന്ന് ആദിവാസി മേഖലകളിലെ കുട്ടികൾക്ക് ക്ലാസെടുക്കുകയാണ്.
അപ്പർ ഖുറം ഗോത്രമേഖലയിലെ ലുഖ്മാൻഖേലിലാണ് ഹുഹൈസന്റെ സ്വദേശം. ഏഴുവയസ്സുള്ളപ്പോഴായിരുന്നു സ്ഫോടനത്തിൽ കൈയും കാലും തകർന്നത്. എന്നാൽ തളരാതെ, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
കഴുതപ്പുറത്തേറിയായിരുന്നു സ്കൂളിൽ പഠിക്കാനെത്തിയിരുന്നത്. പിന്നീട് ഇസ്ലാമിക് സ്റ്റഡീസിൽ മാസ്റ്റർ ബിരുദം നേടി. ഒപ്പം പ്രൈമറി ടീച്ചേഴ്സ് സർട്ടിഫിക്കറ്റും സ്വന്തമാക്കി.
കുറഞ്ഞ ശമ്പളത്തിന് സ്വദേശത്ത് സർക്കാർ പ്രൈമറി സ്കൂളിൽ ആദിവാസി കുട്ടികൾക്ക് ക്ലാസെടുക്കുകയാണ് ഹുസൈൻ ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെയാണ് ഹുസൈന്റെ ജീവിതപോരാട്ടത്തിന്റെ കഥ പുറത്തുവന്നത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ ഹുസൈൻ കുട്ടികൾക്ക് ക്ലാസെടുക്കുന്ന ചിത്രം വൈറലായി.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…