Categories: Top Stories

പ്ലാസ്റ്റിക് തിന്ന് തിമിംഗലങ്ങള്‍ക്കു ജീവഹാനി; ആശങ്ക പടരുന്നു

പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ വയറ്റില്‍ അടിഞ്ഞുകൂടുന്നതു മൂലം സമുദ്ര ജീവികള്‍ക്കു ജീവന്‍ നഷ്ടടമാകുന്ന സംഭവങ്ങള്‍ ലോകവ്യാപകമായി വവര്‍ദ്ധിക്കുന്നതായി പരിസ്ഥിതി സ്‌നേഹികള്‍. സ്‌കോട്ട്‌ലന്‍ഡിന് ചുറ്റുമുള്ള തീരത്തു വന്നടിയുന്ന  സമുദ്ര ജീവികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന സംഘടനയായ സ്‌കോട്ടിഷ് മറൈന്‍ അനിമല്‍ സ്ട്രാന്‍ഡിംഗ് സ്‌കീം (സ്മാസ്) ഇതേപ്പറ്റി വിപുലമായ വിവരശേഖരണമാണ് നടത്തിവരുന്ന്ത

ഏകദേശം 22 അടി നീളമുള്ള ഒരു എണ്ണത്തിമിംഗലം ഈ മാസം ആദ്യം സ്‌കോട്ടിഷ് ദ്വീപിന്റെ തീരത്ത് വന്നടിയുകയുണ്ടായി. പക്ഷേ, അതൊരു ഒറ്റപ്പെട്ട സംഭവമല്ല. ലോകത്തിന്റെ പലഭാഗത്തും  ഇതുപോലെ കടല്‍ സസ്തനികളുടെ ജഡം തീരങ്ങളില്‍  വന്നടിയുന്നുണ്ട്.
ഈ തിമിംഗലത്തിന്റെ വയറ്റില്‍നിന്നും കണ്ടെടുത്തത് 100 കിലോഗ്രാം പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ്. അതിന്റെ ചിത്രങ്ങള്‍ പാരിസ്ഥിതിക പ്രവര്‍ത്തകരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്. മാത്രവുമല്ല, ചിത്രം കണ്ട ആളുകള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രത്തിന് എത്രത്തോളം നാശമുണ്ടാക്കുന്നു എന്നതിനെക്കുറിച്ച് അതിയായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

സ്മാസാണ് യുകെയിലെ ഹാള്‍ ദ്വീപിലെ സെയ്ലെബോസ്റ്റ് ബീച്ചില്‍ വന്നടിഞ്ഞ എണ്ണതിമിംഗലത്തിന്റെ ചിത്രങ്ങള്‍  ഫേസ്ബുക്കില്‍ പങ്കുവെച്ചത്.  അതിന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങളും ചിത്രത്തില്‍ കാണാം.

പ്ലാസ്റ്റിക് കയറുകള്‍, കയ്യുറകള്‍, പ്ലാസ്റ്റിക് ബാഗുകള്‍, വലകള്‍ എന്നിവയാണ് തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യമാണോ തിമിംഗലത്തിന്റെ മരണകാരണമെന്ന് സംഘടനയ്ക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, അത് തീര്‍ച്ചയായും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടാകുമെന്നാണ് അവര്‍ അനുമാനിക്കുന്നത്.  ‘തിമിംഗലത്തിന്റെ ആമാശയത്തില്‍ നിന്നും കണ്ടെടുത്ത വലിയ അളവിലുള്ള ഈ പ്ലാസ്റ്റിക്ക് മാലിന്യം തീര്‍ത്തും ഭയാനകമായ ഒരു ചിത്രമാണ് നല്‍കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രജീവിതത്തിന് എത്ര വിനാശകരമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഇത്.’- സംഘടന പറഞ്ഞു.

കടല്‍ സസ്തനികള്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് പലരും പറയുന്നു. ഇത്രയും മനോഹരമായ ഒരു ജീവിക്കും, സുന്ദരമായ കടല്‍ത്തീരത്തിനും എത്ര സങ്കടകരമായ അന്ത്യമാണ് സംഭവിക്കുന്നതെന്നു പലരും പരിതപിക്കുന്നു.

Newsdesk

Recent Posts

പാർട്ട് ടൈം ജോലിക്കായുള്ള പുതിയ കോഡ് ഓഫ് പ്രാക്ടീസിന് അംഗീകാരം

പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…

5 hours ago

ഓസ്‌ട്രേലിയയിൽ വെടിവയ്പ്പ്; ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…

6 hours ago

RyanAir വിലയ്ക്ക് വാങ്ങുമെന്ന മസ്‌കിന്റെ ഭീഷണി; മറുപടിയായി “ബിഗ് ഇഡിയറ്റ്സ് സീറ്റ് സെയിൽ” ആരംഭിച്ച് എയർലൈൻ

അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…

23 hours ago

123

213123

1 day ago

കമലേശ്വരത്തെ യുവതിയുടെയും അമ്മയുടെയും ആത്മഹത്യ: ഭർത്താവ് ഉണ്ണികൃഷ്ണൻ അറസ്റ്റിൽ; ഇയാൾ അയർലണ്ടിൽ ലക്ച്ചററാണെന്ന് ബന്ധുക്കൾ

കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…

1 day ago

അഞ്ച് വയസ്സുകാരനെ വീട്ടുമുറ്റത്ത് നിന്ന് പിടികൂടി; സ്കൂൾ അധികൃതർ പ്രതിഷേധത്തിൽ

മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…

1 day ago