gnn24x7

പ്ലാസ്റ്റിക് തിന്ന് തിമിംഗലങ്ങള്‍ക്കു ജീവഹാനി; ആശങ്ക പടരുന്നു

0
245
gnn24x7

പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ വയറ്റില്‍ അടിഞ്ഞുകൂടുന്നതു മൂലം സമുദ്ര ജീവികള്‍ക്കു ജീവന്‍ നഷ്ടടമാകുന്ന സംഭവങ്ങള്‍ ലോകവ്യാപകമായി വവര്‍ദ്ധിക്കുന്നതായി പരിസ്ഥിതി സ്‌നേഹികള്‍. സ്‌കോട്ട്‌ലന്‍ഡിന് ചുറ്റുമുള്ള തീരത്തു വന്നടിയുന്ന  സമുദ്ര ജീവികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന സംഘടനയായ സ്‌കോട്ടിഷ് മറൈന്‍ അനിമല്‍ സ്ട്രാന്‍ഡിംഗ് സ്‌കീം (സ്മാസ്) ഇതേപ്പറ്റി വിപുലമായ വിവരശേഖരണമാണ് നടത്തിവരുന്ന്ത

ഏകദേശം 22 അടി നീളമുള്ള ഒരു എണ്ണത്തിമിംഗലം ഈ മാസം ആദ്യം സ്‌കോട്ടിഷ് ദ്വീപിന്റെ തീരത്ത് വന്നടിയുകയുണ്ടായി. പക്ഷേ, അതൊരു ഒറ്റപ്പെട്ട സംഭവമല്ല. ലോകത്തിന്റെ പലഭാഗത്തും  ഇതുപോലെ കടല്‍ സസ്തനികളുടെ ജഡം തീരങ്ങളില്‍  വന്നടിയുന്നുണ്ട്.
ഈ തിമിംഗലത്തിന്റെ വയറ്റില്‍നിന്നും കണ്ടെടുത്തത് 100 കിലോഗ്രാം പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ്. അതിന്റെ ചിത്രങ്ങള്‍ പാരിസ്ഥിതിക പ്രവര്‍ത്തകരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്. മാത്രവുമല്ല, ചിത്രം കണ്ട ആളുകള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രത്തിന് എത്രത്തോളം നാശമുണ്ടാക്കുന്നു എന്നതിനെക്കുറിച്ച് അതിയായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

സ്മാസാണ് യുകെയിലെ ഹാള്‍ ദ്വീപിലെ സെയ്ലെബോസ്റ്റ് ബീച്ചില്‍ വന്നടിഞ്ഞ എണ്ണതിമിംഗലത്തിന്റെ ചിത്രങ്ങള്‍  ഫേസ്ബുക്കില്‍ പങ്കുവെച്ചത്.  അതിന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങളും ചിത്രത്തില്‍ കാണാം.

പ്ലാസ്റ്റിക് കയറുകള്‍, കയ്യുറകള്‍, പ്ലാസ്റ്റിക് ബാഗുകള്‍, വലകള്‍ എന്നിവയാണ് തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യമാണോ തിമിംഗലത്തിന്റെ മരണകാരണമെന്ന് സംഘടനയ്ക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, അത് തീര്‍ച്ചയായും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടാകുമെന്നാണ് അവര്‍ അനുമാനിക്കുന്നത്.  ‘തിമിംഗലത്തിന്റെ ആമാശയത്തില്‍ നിന്നും കണ്ടെടുത്ത വലിയ അളവിലുള്ള ഈ പ്ലാസ്റ്റിക്ക് മാലിന്യം തീര്‍ത്തും ഭയാനകമായ ഒരു ചിത്രമാണ് നല്‍കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രജീവിതത്തിന് എത്ര വിനാശകരമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഇത്.’- സംഘടന പറഞ്ഞു.

കടല്‍ സസ്തനികള്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് പലരും പറയുന്നു. ഇത്രയും മനോഹരമായ ഒരു ജീവിക്കും, സുന്ദരമായ കടല്‍ത്തീരത്തിനും എത്ര സങ്കടകരമായ അന്ത്യമാണ് സംഭവിക്കുന്നതെന്നു പലരും പരിതപിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here