കരാട്ടെ പരിശീലകയും ദേശീയതലത്തിലുള്ള കരാട്ടെ ടൂർണമെന്റുകളിൽ പങ്കെടുത്തതുമായ 14 വയസുകാരിയെ പശ്ചിമ ബംഗാളിലെ ഹൗറ നഗരത്തിലെ വീട്ടിൽ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന പമേല അധികാരി എന്ന പെൺകുട്ടിയാണ് മരിച്ചത്. പെൺകുട്ടിയെ ഒരു യുവാവ് ഭീഷണിപെടുത്തുന്നുണ്ടെന്നും അവൾക്ക് ഇത് സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്തതെന്നുമാണ് പ്രാഥമിക വിവരം.
പെൺകുട്ടി മൊബൈൽ ഫോണിന്റെ പാസ്‌വേഡ് അവളുടെ കൈയ്യിൽ എഴുതിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പമേല തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കിടാറുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മോഡലിംഗിനായി ഓഫറുകളും ലഭിക്കാൻ തുടങ്ങിയിരുന്നു.
അടുത്തിടെ മോഡലിങ് ജോലിയുമായി ബന്ധപ്പെട്ടാണ് യുവാവ് പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടു. തുടര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാനായി അവര്‍ നേരിൽ കാണുകയും തുടർന്ന് ഇവർ തമ്മിൽ അടുത്തിടപഴകുന്ന ചില ചിത്രങ്ങൾ യുവാവ് പകര്‍ത്തുകയും ചെയ്തു. എന്നാൽ മോശമായ രീതിയിലുള്ള യുവാവിൻ്റെ അഭ്യര്‍ഥന പെൺകുട്ടി നിരസിച്ചതിനെ തുടർന്ന് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ ഭീഷണിപ്പെടുത്താൻ തുടങ്ങിയതായി കുടുംബം ആരോപിക്കുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…