മുംബൈ: സൗത്ത് മുംബൈയിലെ കല്‍ബദേവി പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ചതിന് 2 പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ ട്രാഫിക്കില്‍ യുവതിയായ ഡ്രൈവര്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്തപ്പോള്‍ പോലീസുകാര്‍ ചോദ്യം ചെയ്യുകയും പിഴ ചുമത്തണമെന്ന് പറയുകയും ചെയ്തു. ഇതാണ് യുവതിയെ ചൊടിപ്പിച്ചത്.
തുടര്‍ന്നാണ് പോലീസുകാര്‍ പിഴ ചുമത്തിയത്. തുടര്‍ന്ന് യാത്ര ചെയ്ത യുവതി ഇറങ്ങിവന്ന് പോലീസിന്റെ കോളറില്‍ കുത്തിപ്പിടിക്കുകയും പോലീസുകാരന്‍ കുറ്റം ചെയ്തതുപോലെ പൊതുജനത്തിന് മധ്യത്തില്‍ വച്ച് അതിക്രൂരമായി പോലീസുകാരനെ തല്ലിച്ചതച്ചതിനെ തുടര്‍ന്നാണ് രൂക്ഷമായ വാദങ്ങള്‍ ഉണ്ടാവുന്നത്. വീഡിയോയില്‍ തന്നെ സ്ത്രീ അതിരൂക്ഷമായി പോലീസുകാരനെ തല്ലിച്ചതക്കുന്നത് കാണാം. നിയമം കയ്യിലെടുക്കാന്‍ ഒരിക്കലും ഒരു സാധാരണ പൗരനും സാധ്യമല്ലെന്ന് മാധ്യമങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു.
എന്നാല്‍ ഒരു പോലീസുകാരന്‍ തന്നെ വാക്കാല്‍ അധിക്ഷേപിച്ചുവെന്ന് സ്ത്രീ അവകാശപ്പെടുന്നു. ഇക്കാരണത്താലാണ് താന്‍ കയ്യേറ്റം ചെയ്യേണ്ടിവന്നത് എന്നാണ് അവരുടെ അഭിപ്രായം. എന്നാല്‍ തങ്ങള്‍ വളരെ മാന്യമായി മാത്രമെ ഡ്യൂട്ടിയില്‍ നിന്നിട്ടുള്ളുവെന്നും ഒരു ട്രാഫിക് പോലീസുകാരന്റെ കടമ മാത്രമെ ചെയ്തിട്ടുള്ളുവെന്നും പോലീസുകാര്‍ വാദഗതിയുമായി മുന്നോട്ടു വന്നു. ഉന്നത ഉദ്യേഗസ്ഥര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതായാണ് അറിവ്. പോലീസ വാക്കാല്‍ അധിഷേപിച്ചെങ്കില്‍ യുവതിക്ക് പോലീസുകാരനെതിരെ മാന്യമായി പരാതിപ്പെടുവാനും കേസുകൊടുക്കുവാനും നിയമങ്ങള്‍ നിലനില്‍ക്കേ, പ്രകോപിതയായി പോലീസുകാരനെ പൊതുനിരത്തില്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പോലീസുകാര്‍ അപലപിച്ചു.
മിറര്‍നൗ പുറത്തു വിട്ട വീഡിയോയില്‍, സ്ത്രീ ഓണ്‍-ഡ്യൂട്ടി കോപ്പിന്റെ കോളര്‍ പിടിച്ച് പൊതു കാഴ്ചയില്‍ പത്ത് തവണയെങ്കിലും അടിക്കുന്നത് കാണാം. പബ്ലിക്കായി ഒരു പോലീസിനെ കയ്യേറ്റം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. അതേസമയം ഒരു യുവാവ് നീല ഷര്‍ട്ട് ധരിച്ച് അയാളുടെ മൊബൈല്‍ ഫോണില്‍ ഈ ആക്രമണം ചിത്രീകരിക്കുന്നുണ്ടായിരുന്നു. പിന്നീട് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു വനിതാ പോലീസുകാരി ഇതില്‍ ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി. നിലവില്‍ രണ്ടുപേരുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…
റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം…
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…
യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…