gnn24x7

ഹെല്‍മറ്റ് ധരിക്കാത്തതിനെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിനെ യുവതി പൊതിരെ തല്ലി

0
189
gnn24x7

മുംബൈ: സൗത്ത് മുംബൈയിലെ കല്‍ബദേവി പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ചതിന് 2 പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ ട്രാഫിക്കില്‍ യുവതിയായ ഡ്രൈവര്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്തപ്പോള്‍ പോലീസുകാര്‍ ചോദ്യം ചെയ്യുകയും പിഴ ചുമത്തണമെന്ന് പറയുകയും ചെയ്തു. ഇതാണ് യുവതിയെ ചൊടിപ്പിച്ചത്.

തുടര്‍ന്നാണ് പോലീസുകാര്‍ പിഴ ചുമത്തിയത്. തുടര്‍ന്ന് യാത്ര ചെയ്ത യുവതി ഇറങ്ങിവന്ന് പോലീസിന്റെ കോളറില്‍ കുത്തിപ്പിടിക്കുകയും പോലീസുകാരന്‍ കുറ്റം ചെയ്തതുപോലെ പൊതുജനത്തിന് മധ്യത്തില്‍ വച്ച് അതിക്രൂരമായി പോലീസുകാരനെ തല്ലിച്ചതച്ചതിനെ തുടര്‍ന്നാണ് രൂക്ഷമായ വാദങ്ങള്‍ ഉണ്ടാവുന്നത്. വീഡിയോയില്‍ തന്നെ സ്ത്രീ അതിരൂക്ഷമായി പോലീസുകാരനെ തല്ലിച്ചതക്കുന്നത് കാണാം. നിയമം കയ്യിലെടുക്കാന്‍ ഒരിക്കലും ഒരു സാധാരണ പൗരനും സാധ്യമല്ലെന്ന് മാധ്യമങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു.

എന്നാല്‍ ഒരു പോലീസുകാരന്‍ തന്നെ വാക്കാല്‍ അധിക്ഷേപിച്ചുവെന്ന് സ്ത്രീ അവകാശപ്പെടുന്നു. ഇക്കാരണത്താലാണ് താന്‍ കയ്യേറ്റം ചെയ്യേണ്ടിവന്നത് എന്നാണ് അവരുടെ അഭിപ്രായം. എന്നാല്‍ തങ്ങള്‍ വളരെ മാന്യമായി മാത്രമെ ഡ്യൂട്ടിയില്‍ നിന്നിട്ടുള്ളുവെന്നും ഒരു ട്രാഫിക് പോലീസുകാരന്റെ കടമ മാത്രമെ ചെയ്തിട്ടുള്ളുവെന്നും പോലീസുകാര്‍ വാദഗതിയുമായി മുന്നോട്ടു വന്നു. ഉന്നത ഉദ്യേഗസ്ഥര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതായാണ് അറിവ്. പോലീസ വാക്കാല്‍ അധിഷേപിച്ചെങ്കില്‍ യുവതിക്ക് പോലീസുകാരനെതിരെ മാന്യമായി പരാതിപ്പെടുവാനും കേസുകൊടുക്കുവാനും നിയമങ്ങള്‍ നിലനില്‍ക്കേ, പ്രകോപിതയായി പോലീസുകാരനെ പൊതുനിരത്തില്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പോലീസുകാര്‍ അപലപിച്ചു.

മിറര്‍നൗ പുറത്തു വിട്ട വീഡിയോയില്‍, സ്ത്രീ ഓണ്‍-ഡ്യൂട്ടി കോപ്പിന്റെ കോളര്‍ പിടിച്ച് പൊതു കാഴ്ചയില്‍ പത്ത് തവണയെങ്കിലും അടിക്കുന്നത് കാണാം. പബ്ലിക്കായി ഒരു പോലീസിനെ കയ്യേറ്റം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. അതേസമയം ഒരു യുവാവ് നീല ഷര്‍ട്ട് ധരിച്ച് അയാളുടെ മൊബൈല്‍ ഫോണില്‍ ഈ ആക്രമണം ചിത്രീകരിക്കുന്നുണ്ടായിരുന്നു. പിന്നീട് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു വനിതാ പോലീസുകാരി ഇതില്‍ ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി. നിലവില്‍ രണ്ടുപേരുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here