UK

യുകെയിൽ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി മരണപ്പെട്ടു

ലണ്ടൻ: യുകെയിൽ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി മരണപ്പെട്ടു. യുകെ ലങ്കൺ ഷെയറിന് സമീപം ബ്ലാക്ബേണിൽ ഭർത്താവിനോപ്പം താമസിച്ചിരുന്ന എലിസബത്ത് മാണി(26) ആണ് അന്തരിച്ചത്. ആറു മാസം മുൻപ് യുകെയിൽ എത്തിയ എലിസബത്ത് മാണി വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചികിത്സ തുടരവേയാണ് കാൻസർ രോഗം ഗുരുതരാവസ്ഥയിലാണെന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

രണ്ടാഴ്ച മുൻപ് ഗർഭസ്ഥ ശിശുവിനെ നഷ്ടമായ പ്രയാസത്തിൽ കഴിയുകയായിയുന്നു എലിസബത്ത് മാണി. രണ്ടു വർഷമായി യുകെയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ഭർത്താവ് റോഫി ഗണരാജിന്റെ ആശ്രിത വീസയിലാണ് യുകെയിൽ എത്തുന്നത്. ഇവരുടെ കുടുംബം ഏറെക്കാലമായി ചെന്നൈയിലാണ് താമസം. മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡൊണഗൽ-ഡബ്ലിൻ വിമാന സർവീസുകൾക്കുള്ള ശുപാർശ ഉടൻ നൽകും

നിർദ്ദിഷ്ട ടൈംടേബിൾ മാറ്റങ്ങൾക്ക് സാധ്യമായ ബദലുകൾ നടപ്പിലാക്കുന്നതിനായി ഡൊണഗൽ-ഡബ്ലിൻ പബ്ലിക് സർവീസ് ഒബ്ലിഗേഷൻ (പിഎസ്ഒ) റൂട്ടിൽ സർവീസ് നടത്തുന്ന എയർലൈനുമായി…

36 mins ago

ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ (DMA) യുടെ ഇരുപതാമത് വാർഷിക പൊതുയോഗം തുള്ളിയാലൻ ഹാളിൽ വെച്ച് 2026 മാർച്ച്‌ 7 ന്…

6 hours ago

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന് 32 അംഗ ഭാരവാഹികൾ

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്ററിനു 32 അംഗ ഭാരവാഹി സമിതിയെ പ്രഖ്യാപിച്ചതായി ഐഒസി നാഷണൽ…

22 hours ago

Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച് മാസത്തിലെ  മലയാളം Mass( Roman) 15ന്

മാർച്ച് മാസത്തിലെ  മലയാളം mass( Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച്…

23 hours ago

Zippay- ഇൻസ്റ്റന്റ് പേയ്‌മെന്റ് സേവനം ആരംഭിച്ച് ഐറിഷ് ബാങ്കുകൾ

ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം അയയ്ക്കുന്നത് എളുപ്പമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ മൊബൈൽ പേയ്‌മെന്റ് സേവനം ഈ ആഴ്ച ഐറിഷ് ബാങ്കിംഗ്…

1 day ago

തരുൺ മൂർത്തി – മോഹൻലാൽ ചിത്രത്തിൻ്റെ അണിയറയിൽ (L366)

തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തുടരും അസൂയാർഹമായ വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും,…

1 day ago