UK

ലണ്ടനിൽ പോലീസുകാരെ ഉൾപ്പെടെ നിരവധി പേരെ വാളുകൊണ്ട് വെട്ടി ആക്രമി; ഒരു കുട്ടി മരിച്ചു

ലണ്ടനിൽ രണ്ടു പൊലീസുകാരെ ഉൾപ്പെടെ വാളുകൊണ്ട് വെട്ടി പരുക്കേൽപ്പിച്ച അക്രമി അറസ്റ്റിൽ. ലണ്ടന്റെ കിഴക്ക് ഹൈനോൾട്ടിൽ രാവിലെ ഏഴു മണിക്കാണ് ആക്രമണം നടന്നത്. വാഹനം ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റിയ അക്രമി സമീപത്തുണ്ടായിരുന്നവരെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു എന്ന് മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ 13 വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 36 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു.

പരിക്കേറ്റവരിൽ രണ്ട് പേർ ആശുപത്രിയിൽ തുടരുന്നുണ്ടെങ്കിലും അവരുടെ പരിക്കുകൾ ജീവന് ഭീഷണിയാണെന്ന് കരുതുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി കുത്തേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലാണ്. സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് ഡപ്യൂട്ടി അസിസ്റ്റ‌ന്റ് കമ്മീഷണർ പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന  രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ; വീണ്ടും ട്രംപിന്റെ നീക്കം

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ വീണ്ടും…

16 hours ago

അയർലണ്ടിൽ ഹോസ്‌പൈപ്പ് നിരോധനം പിൻവലിച്ചു; ഉടൻ പ്രാബല്യത്തിൽ

അയർലണ്ടിൽ 13 കൗണ്ടികളിൽ നിലവിലുണ്ടായിരുന്ന ഹോസ്‌പൈപ്പ് നിരോധനം (Water Conservation Order) ഉടൻ പ്രാബല്യത്തിൽ വരുംവിധം പിൻവലിച്ചു. സെപ്റ്റംബർ അവസാനം…

18 hours ago

തൊടുപുഴയുടെ ‘മീറ്റ് & ജോയ്’ പത്താമതു ഫാമിലി ഇവന്റിന് അയര്‍ലണ്ടില്‍ കൊടി ഉയരുന്നു

  2015 ൽ ഭദ്രദീപം കൊളുത്തി അയര്‍ലണ്ടില്‍ തുടങ്ങി വെച്ച തൊടുപുഴ താലൂക്ക് നിവാസികളുടെ മീറ്റ് & ജോയ് പത്താമതു ഇവന്റിനു…

18 hours ago

‘The Sequel’: 20 വർഷങ്ങൾക്ക് ശേഷം സൂര്യ-ജോ വിവാഹം സ്കോട്ട്ലാൻഡിൽ; സാക്ഷിയായി മക്കൾ

20 വർഷത്തെ ദാമ്പത്യജീവിതത്തിന് ഒരു റൊമാന്റിക് റീസ്റ്റാർട്ട് നൽകിയിരിക്കുകയാണ് തമിഴ് സിനിമയിലെ പ്രിയതാരജോഡികളായ സൂര്യയും ജ്യോതികയും. വിവാഹത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച്…

19 hours ago

പൗരത്വ ഭാഷാ പരീക്ഷയിൽ ഇളവ് വേണം.. ഐറിഷ് സർവകലാശാലാ ബിരുദധാരികൾക്കും നഴ്സുമാർക്കും പ്രത്യേക പരിഗണന നൽകണം: കുരുവിള ജോർജ്ജ്

ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…

2 days ago

അയർലണ്ടിൽ ആഘോഷങ്ങളുടെ പുതിയ ചരിത്രമെഴുതാൻ ‘ആറാട്ട് 2026’; സെപ്റ്റംബർ 26ന് ഗോർമൻസ്റ്റോൺ പാർക്കിൽ മഹാമേള

ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…

2 days ago