Categories: UK

കൊറോണ ബാധയെ നേരിടാൻ ശക്തമായ നടപടികൾ പ്രഖ്യാപിച്ച് അയർലൻഡും

ലണ്ടൻ: കൊറോണ ബാധയെ നേരിടാൻ ശക്തമായ നടപടികൾ പ്രഖ്യാപിച്ച് റിപ്പബ്ലിക് ഓഫ് അയർലൻഡും. രാജ്യത്തെ സ്കൂളുകളു കോളജുകളും മാർച്ച് 29 വരെ അടച്ചിടും. പൊതുപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ലിയോ വാർഡെക്കറാണ് ഇന്നു രാവിലെ കർശന നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ചത്. ഇന്നു വൈകിട്ട് ആറു മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകും.

100 ആളുകളിൽ കൂടുതൽ പങ്കെടുക്കുന്ന ഇൻഡോർ പരിപാടികളും 500 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ഒട്ട്ഡോർ പരിപാടികളും സംഘടിപ്പിക്കാൻ പാടില്ല. സ്വമേധയാതന്നെ ആളുകൾ പരസ്പരം അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും യാത്രാവിലക്കില്ല. വിമാനത്താവളങ്ങളുടെയും പോർട്ടുകളുടെയും പ്രവർത്തനം പതിവുപോലെ നടക്കും. കോവിഡ്-19 ബാധിച്ച് ഒരാൾ ബുധനാഴ്ച അയർലൻഡിൽ മരിച്ചിരുന്നു.

Newsdesk

Recent Posts

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തലയ്ക്ക് താഴെ തലയിണവച്ചു; മിസൗറിയിൽ അഫ്ഗാൻ സ്വദേശി പിടിയിൽ

ജെഫേഴ്സൺ സിറ്റി: അമേരിക്കയിലെ മിസൗറിയിൽ സംശയത്തെത്തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 46-കാരനായ മലംഗ് ജാൻ അക്ബരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്…

50 mins ago

ഐസ് (ICE) വെടിവെപ്പിനെതിരെ ടെക്സസ്സിലെ ഡാളസ് പ്ലാനോയിൽ വൻ പ്രതിഷേധം

പ്ലാനോ (ഡാളസ്): മിനിയാപൊളിസിലുണ്ടായ വെടിവെപ്പുകളിൽ പ്രതിഷേധിച്ച് ഡാലസിലെ പ്ലാനോയിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്ലാനോയിലെ പ്രധാന കവലയായ…

1 hour ago

അമേരിക്കൻ പൗരത്വ രേഖകൾ നൽകിയിട്ടും യുവതിയെ വിട്ടയച്ചില്ല; കാലിൽ നിരീക്ഷണ ഉപകരണം ഘടിപ്പിച്ച് ഐസ് (ICE)

മേരിലാൻഡ്: താൻ അമേരിക്കൻ പൗരയാണെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കിയിട്ടും, 22-കാരിയായ യുവതിയെ 25 ദിവസം തടവിലിടുകയും…

1 hour ago

ഡോ. വിൻ ഗുപ്തയ്ക്ക് റട്‌ഗേഴ്‌സ് സർവകലാശാലയുടെ ആദരം; ലൗട്ടൻബെർഗ് അവാർഡ് സമ്മാനിക്കും

ന്യൂ ബ്രൺസ്‌വിക്ക് (ന്യൂജേഴ്‌സി): പ്രശസ്ത ആരോഗ്യനയ വിദഗ്ധനും ഡോക്ടറുമായ വിൻ ഗുപ്തയെ 2026-ലെ 'സെനറ്റർ ഫ്രാങ്ക് ആർ. ലൗട്ടൻബെർഗ്' (Senator…

1 hour ago

വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബർഗർ

വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബർഗർറിച്ച്മണ്ട്: അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ഗവർണർ…

1 hour ago

മതപ്രവർത്തകർക്കുള്ള യുഎസ് റീ-എൻട്രി നിയമങ്ങളിൽ ഇളവ്വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് ആശ്വാസം

വാഷിംഗ്ടൺ:യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് വലിയ ആശ്വാസം നൽകുന്ന ഇടക്കാല അന്തിമ ചട്ടം…

4 hours ago