കൊവിഡ് 19 വൈറസ് വ്യാപകമാകുമെന്ന ഭീതിയാല്‍ ഐപിഎല്‍ മാറ്റിവച്ചു. ഏപ്രില്‍ 15 ലേക്കാണ് മാറ്റിയിരിക്കുന്നതെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അറിയിച്ചു ഈ മാസം 29ന് മത്സരങ്ങള്‍ തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ഐപിഎല്‍ മാറ്റിവെക്കില്ലെന്ന് നേരത്തെ ഗാംഗുലി പറഞ്ഞിരുന്നു. പക്ഷേ കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ഐപിഎല്‍ നടത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചത് പിടിവാശി മാറ്റാന്‍ ബിസിസിഐയെ നിര്‍ബന്ധിതമാക്കി. ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ ആവണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടികളുടെ നഷ്ടത്തിനിടയാക്കുന്ന പുതിയ തീരുമാനമെടുത്തത്.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങളെ തുടര്‍ന്ന ഐപിഎല്ലില്‍ ഏപ്രില്‍ 15 വരെ വിദേശ താരങ്ങള്‍ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.എങ്കിലും നിശ്ചയിച്ച പ്രകാരം തന്നെ ഐപിഎല്‍ നടക്കുമെന്നും ബിസിസിഐ ആവശ്യമായ മുന്‍കരുതല്‍ എടുക്കുമെന്നുമാണ് ഗാംഗുലി ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിക്കുമെന്നും ബിസിസിഐ അറിയിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…