ലണ്ടന്‍: ബ്രിട്ടണിലെ രണ്ടാം കോവിഡ് തരംഗം അതിവേഗം വ്യാപനം നടക്കുന്നു. ഇതുമൂലം കഴിഞ്ഞ ദിവസം ബ്രിട്ടണില്‍ ഫിബ്രവരി വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തലസ്ഥാനമായ ലണ്ടനില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നാണ് മേയര്‍ സാദിഖ് ഖാന്‍ പ്രസ്താവിച്ചത്.
ലണ്ടന്‍ നഗരം അതീവ പ്രതിസന്ധിയിലാണ്. മൂപ്പത് പേരില്‍ ഒരാള്‍ക്ക് കോവിഡ് എന്ന നിലയിലാണ് ഇപ്പോള്‍ രോഗ വ്യാപനം നടന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെ പോവുകയാണെങ്കില്‍ നഗരം നിയന്ത്രണത്തില്‍ നിന്നും പോവുമെന്നും അദ്ദേഹം ആശങ്കയോടെ പ്രസ്താവിച്ചു. ശക്തമായ നടപടികള്‍ രാജ്യം കൈക്കൊണ്ടില്ലെങ്കില്‍ ഇത് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കുകയും ബ്രിട്ടണ്‍ അതീവ ഗുരുതരമായ അവസ്ഥിലേക്ക് നീങ്ങുകയും ചെയ്യുമെന്ന് മെയര്‍ പ്രസ്താവിച്ചു.
ഇപ്പോഴത്തെ അവസ്ഥകളില്‍ ആശുപത്രികള്‍ നിറഞ്ഞു തുടങ്ങി. ഇനി കൂടുതല്‍ രോഗികള്‍ വരികയാണെങ്കില്‍ ലണ്ടനില്‍ നിന്നും പുറത്തേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യേണ്ടി വന്നേക്കാം. മിക്ക ആശുപത്രികളിലും ബെഡുകള്‍ ലഭ്യമല്ല. ഈ അടിയന്ത്രിര സാഹചര്യത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഭാഗത്തു നിന്നും ഇടപെടല്‍ അത്യാവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലണ്ടനിലെ രോഗികള്‍ വര്‍ധിക്കുന്നതുപോലെ തന്നെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസം 27 ശതമാനമായി വര്‍ധിച്ചു. ഇത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുകയാണെന്ന് മേയര്‍ വ്യക്തമാക്കി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…