ലണ്ടൻ: ലൂട്ടൺ എയർപോർട്ടിലെ കാർ പാർക്കുകളിലൊന്നിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന്, ഉച്ചകഴിഞ്ഞ് 3 മണി വരെ എല്ലാ വിമാനങ്ങളും നിർത്തിവച്ചു. അടിയന്തര സേവനങ്ങൾ ഇപ്പോഴും സംഭവസ്ഥലത്തുണ്ടെന്ന് എക്‌സ്‌സിലെ ഒരു പോസ്റ്റിൽ,വിമാനത്താവളം പറഞ്ഞു.ചൊവ്വാഴ്ച രാത്രി 9.38ഓടെയാണ് അപകടമുണ്ടായത്. എയർപോർട്ട് ടെർമിനലിൽ പാർക്ക് ചെയ്തിരുന്ന കാറുകളിൽ തീയും പുകയും പടരുകയും ചില വാഹനങ്ങൾ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.
വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് വിമാനത്താവള അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചു. വൈകുന്നേരം 3 മണി വരെ എല്ലാ ഫ്ലൈറ്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും അറിയിച്ചു. ഫ്ലൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് യാത്രക്കാർക്ക് അവരുടെ എയർലൈനുമായി ബന്ധപ്പെടാനും നിർദ്ദേശിച്ചു. ബെഡ്‌ഫോർഡ്‌ഷെയർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന് 15 ഫയർ എഞ്ചിനുകളും മൂന്ന് സ്പെഷ്യലിസ്റ്റ് ഏരിയൽ ഉപകരണങ്ങളും 100 ലധികം അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി. 1200 വാഹനങ്ങൾ വരെ പാർക്ക് ചെയ്തിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തെ കുറിച്ചോ ഭാവി ബുക്കിംഗിനെ കുറിച്ചോ ഉള്ള അന്വേഷണങ്ങൾക്ക് luton.customerservices@apcoa.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
കോർക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ ഭൗതിക ശരീരം ഇന്ന് പൊതുദർശനം നടത്തും. Ronayne's ഫ്യൂണറൽ ഹോമിൽ (75…
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…