UK

യു. കെയിൽ താപനില -10ൽ: കാലാവസ്ഥ അടിയന്തര പ്രോട്ടോകോൾ പ്രഖ്യാപിച്ചു

ഷെഫീൽഡിലെ സ്റ്റാനിംഗ്ടൺ ഏരിയയിലെ ഏകദേശം 2,000 വീടുകൾ ദിവസങ്ങളോളം ഗ്യാസ് ഇല്ലാതെ കിടക്കുന്നു. ലണ്ടനിൽ, താപനില -3C വരെ താഴ്ന്നതിനാൽ ഭവനരഹിതരായ ആളുകൾക്ക് അടിയന്തര താമസസൗകര്യം പ്രദാനം ചെയ്യുന്നതിനായി കാലാവസ്ഥാ അടിയന്തര പ്രോട്ടോക്കോൾ ആരംഭിച്ചതായി മേയർ സാദിഖ് ഖാൻ അറിയിച്ചു. ശൈത്യത്തിന്റെ നേരിയ തുടക്കത്തിനു ശേഷം, വെയിൽസ്, വടക്കൻ അയർലൻഡ്, ഇംഗ്ലണ്ടിന്റെ കിഴക്കൻ തീരം, വടക്കൻ സ്കോട്ട്ലൻഡ്, പടിഞ്ഞാറൻ ദ്വീപുകൾ എന്നിവയുടെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.

ശീതകാലത്തെ ഗൗരവമായി കാണണമെന്ന് യുകെ ഹെൽത്ത് ആൻഡ് സെക്യൂരിറ്റി ഏജൻസി (UKHSA) ആളുകൾക്ക് നിർദ്ദേശം നൽകി. വീടുകൾ കുറഞ്ഞത് 18C വരെ ചൂടാക്കാൻ ശുപാർശ ചെയ്യുന്നു. ജീവിതച്ചെലവ് പ്രതിസന്ധിയുമായി മല്ലിടുന്നവർക്ക്, പകൽ സമയത്ത് സ്വീകരണമുറികൾ ചൂടാക്കാനും, ഉറങ്ങാൻ പോകുന്നതിനുമുമ്പ് കിടപ്പുമുറികൾ ചൂട് ക്രമീകരിക്കാനും അത് വഴി വൈദ്യുതി ബില്ലുകൾ കുറയ്ക്കാനും നിർദ്ദേശിക്കുന്നു. UKHSA-യുടെ മാർഗ്ഗനിർദ്ദേശം പ്രകാരം ആളുകൾ ചൂടുള്ള ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വെള്ളിയാഴ്ച സൗത്ത് യോർക്ക്ഷെയർ നഗരത്തിലെ സ്റ്റാനിംഗ്ടൺ ഏരിയയിലെ 2,000 വീടുകളെ ബാധിച്ചു. ഒരു വാട്ടർ മെയിൻ പൊട്ടി ഗ്യാസ് പൈപ്പിന് കേടുപാടുകൾ വരുത്തി. കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ, സേവനങ്ങൾ ഒരു മേഖലയിൽ കൂടുതൽ കേന്ദ്രീകരിക്കാനും ആളുകളെ സുരക്ഷിതമായി നിലനിർത്തുന്നതിന് വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കാനും കഴിയും.

പവർ കട്ട് ഉണ്ടായാൽ സ്പെയർ ബാറ്ററികളുള്ള ടോർച്ചുകളും ഔട്ട്ഡോർ യാത്രകളുടെ എണ്ണം കുറയ്ക്കാൻ ഭക്ഷണവും മരുന്നും വിതരണം നിലനിർത്താൻ ഏജ് യുകെ നിർദേശിച്ചു. Severe Weather Emergency Protocol (SWEP) ശൈത്യകാലത്ത് ആദ്യമായി പ്രവർത്തനക്ഷമമാക്കിയതിന് ശേഷം ലണ്ടനിലെ ഭവനരഹിതർക്ക് അഭയം നൽകും. ലണ്ടന്റെ ചില ഭാഗങ്ങൾ താപനില ആഴ്ചയിൽ മൈനസ് മൂന്നായി കുറയു മെന്നും സുരക്ഷിതമായ താമസസൗകര്യമില്ലാതെ തെരുവുകളിൽ ഉറങ്ങുന്ന നിരവധി ആളുകൾക്ക് ഇത് അസ്സഹനീയമാകുമെന്നും മേയർ സാദിഖ് ഖാൻ മുന്നറിയിപ്പ് നൽകി.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

11 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago