കോടികളുടെ വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യ ബ്രിട്ടനില്‍ രാഷ്ട്രീയാഭയത്തിനായി നല്‍കിയിട്ടുള്ള അപേക്ഷയുടെ മറവില്‍ ഇന്ത്യയിലേക്കുള്ള നിര്‍ബന്ധിത മടക്ക യാത്ര വൈകിപ്പിക്കുന്നതായി സൂചന. അദ്ദേഹത്തെ ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ലണ്ടനിലെ ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥര്‍ തള്ളി.
വിജയ് മല്യയെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് വാര്‍ത്താ ഏജന്‍സി ബുധനാഴ്ച രാത്രി റിപ്പോര്‍ട്ട് ചെയ്തത്. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വിജയ് മല്യയെ മുംബൈ വിമാനത്താവളത്തിലെത്തിച്ചെന്നും ആര്‍തര്‍ റോഡിലെ ജയിലിലാകും താമസിപ്പിക്കുക എന്നും വരെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, വിജയ് മല്യയെ ഇന്ത്യയിലേക്ക് എത്തിക്കുന്നത് സംബന്ധിച്ചുള്ള പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അറിയില്ലെന്ന് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ലണ്ടന്‍ ഹൈ കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും മല്യയെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന റിപ്പോര്‍ട്ട് തള്ളി. സിബിഐയുടെ പഴയ വാര്‍ത്താക്കുറിപ്പാണ് ചില മാധ്യമങ്ങളില്‍ വന്നതെന്നും പഴയ സാഹചര്യത്തില്‍ മാറ്റംവന്നിട്ടില്ലെന്നും ആണ് അദ്ദേഹം വിശദീകരിച്ചത്.
മല്യ വ്യാവസായിക ആവശ്യങ്ങള്‍ക്കായി 9,000 കോടി രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തത്. വായ്പകള്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് നിയമ നടപടികള്‍ ആരംഭിച്ചതോടെ വിദേശത്തേക്ക് കടന്നു. 2016 ലാണ് മല്യ ബ്രിട്ടണില്‍ എത്തിയത്. വിചാരണയുടെ ഭാഗമായി മല്യയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചെങ്കിലും ഇതിനിടെ ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നു അദ്ദേഹത്തിനു വേണ്ടി അഭിഭാഷകന്‍.തന്നെ തിരിച്ചയക്കരുതെന്ന അപേക്ഷയുമായി സമര്‍പ്പിച്ച ഹര്‍ജി ഉന്നത കോടതികള്‍ തള്ളിയിരുന്നു.
വെക്സ്ഫോർഡ് ടൗണിലെ ജലശുദ്ധീകരണ പ്ലാന്റിലെ ശുചിത്വ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന്, വെക്സ്ഫോർഡ് ടൗണിൽ ജനങ്ങൾ തിളപ്പിച്ച വെള്ളം കുടിക്കാൻ നോട്ടീസ്…
കമ്പനി "റോമിംഗ് നിയന്ത്രണങ്ങൾ" ലംഘിച്ചതിന് ആയിരക്കണക്കിന് വോഡഫോൺ ഉപഭോക്താക്കൾക്ക് ഏകദേശം €45 റീഫണ്ട് നൽകും.റോമിംഗ് നിരക്കുകളെക്കുറിച്ച് കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക്…
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…