UK

കാനഡയിലെ സ്ഥിതിഗതികൾ അവതാളത്തിൽ… ഇന്ത്യൻ വിദ്യാർഥികളുടെ അവസ്ഥ പരിതാപകരം!!!


മികച്ച ഭാവിക്കായി കാനഡയിൽ എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ അവസ്ഥ വളരെ പരിതാപകരം എന്ന് റിപ്പോർട്ടുകൾ. സ്ഥിരതാമസമാക്കാം എന്ന മോഹവുമായി കാനഡയിലെത്തിയ പലർക്കും താമസസൗകര്യമോ ജോലിയോ ലഭിക്കാത്ത സ്ഥിതിഗതികളാണ് നിലവിലുള്ളതെന്നാണ് വിവരം. പരസ്യങ്ങളിലെ വാഗ്ദാനങ്ങൾക്ക് വിപരീതമായാണ് സർവ്വകലാശാലകൾ പലതും പ്രവർത്തിക്കുന്നത്. കാനഡയിൽ എത്തിയതിനുശേഷം ആണ് ഏജൻറ് മാരുടെ ചതിക്കുഴിയിൽ കുടുങ്ങി എന്ന് പോലും പലരും തിരിച്ചറിയുന്നത്.

ഇന്ത്യ-കാനഡ നയതന്ത്ര തർക്കം രൂക്ഷമാകുന്നതിന് മുമ്പുതന്നെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി കാനഡയിലേക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ പൊള്ളയായ വാഗ്ദാനങ്ങളിൽ തട്ടിത്തകർന്ന ശോഭനമായ ഭാവി” എന്ന യാഥാർത്ഥ്യത്തെയാണ് നേരിടുന്നത്. വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാനഡയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണമെടുത്താൽ ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022ൽ ഏകദേശം 2,26,450 ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിലെത്തിയിട്ടുണ്ട്. ഇത് വിദ്യാർത്ഥികളുടെ അവസരങ്ങളും, അടിസ്ഥാന സൗകര്യങ്ങളും കുറയുന്നതിന് പിന്നിലൊരു കാരണമാകാം.

കാനഡയുടെ വടക്കൻ ഭാഗത്തുള്ള ഒരു ചെറിയ പട്ടണമായ ഒന്റാറിയോയിലെ നോർത്ത് ബേയിലെ ചില വിദ്യാർത്ഥികൾ ഒരർത്ഥത്തിൽ പെരുവഴിയിലായ സ്ഥിതിയിലാണ്. അവർ പഠിക്കാൻ ചേർന്ന സർവകലാശാലയ്ക്ക് വിദ്യാർത്ഥികളെ താമസിപ്പിക്കാൻ ആവശ്യമായ സൗകര്യമില്ലാത്ത സഹാചര്യത്തിൽ വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയ്ക്ക് പുറത്ത് ടെൻറുകളുണ്ടാക്കി താമസിക്കേണ്ടി വന്നുവെന്നാണ് ലഭ്യമായ വിവരം. തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാത്തതിനെ തുടർന്ന് വിദ്യാർഥികൾ സർവ്വകലാശാല അധികൃതരോട് സംസാരിച്ചെങ്കിലും അവർ കൈയൊഴിഞ്ഞു. ഇതേ തുടർന്ന് വിദ്യാർത്ഥികൾ സമരം ആരംഭിക്കുകയും അവിടുത്തെ മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുക്കുകയും ചെയ്തപ്പോൾ മാത്രമാണ് സർവകലാശാല പ്രശ്നപരിഹാരത്തിന് തയ്യാറായത്. താമസ സൗകര്യം ലഭ്യമാകുന്നത് വരെ ഹോട്ടലുകളെ ആശ്രയിക്കുമ്പോൾ ഭീമമായ തുകയാണ് അതിനായി വേണ്ടി വരുന്നത്. മോട്ടൽ മുറി പങ്കിടൽ മാത്രമാണ് ഈ പ്രതിസന്ധിക്ക് ഒരു ആശ്വാസം. നിലവിൽ കാനഡയിലുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആവശ്യമായ മുറികളില്ലാത്തതും വാടകയുടെ വർദ്ധനയും പ്രധാന പ്രശ്നങ്ങളായി മാറിയിരിക്കുന്നു. കാനഡോർ കോളേജിലെയും നോർത്ത് ബേയിലെ നിപിസ്സിങ് യൂണിവേഴ്സിറ്റിയിലെയും വിദ്യാർത്ഥികൾ എല്ലാവർക്കും താങ്ങാവുന്ന നിരക്കിൽ (പ്രതിമാസം 250 ഡോളർ) സ്ഥിരതാമസം നൽകണമെന്ന് സർവകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു.

നിലവിൽ, ക്യാമ്പസുകൾക്ക് പുറത്ത് ചെലവേറിയ നഗരങ്ങളിൽ പ്രതിമാസം ഏകദേശം 650 മുതൽ 750 ഡോളർ വരെയാണ് വാടകയായി നൽകേണ്ടി വരുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികൾക്ക് ദിവസങ്ങളോളം ഒരു മോട്ടലിൽ താമസിക്കേണ്ടി വന്നതിനാൽ, അവർക്ക് ഭക്ഷണം പോലുള്ള കാര്യങ്ങൾക്കായുള്ള ചെലവ് കുറയ്ക്കേണ്ടി വന്നു. 

“ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് കോംപ്ലിമെന്ററിയായി ബ്രേക്ക്ഫാസ്റ്റ് ലഭിക്കുമായിരുന്നു, പക്ഷേ അത് സാധാരണയായി ഒരു ഓംലെറ്റ് ആയിരുന്നു. ഞാൻ ഒരു സസ്യാഹാരിയായതിനാൽ ബ്രെഡ് മാത്രമായി ആഹാരം. രാവിലെ, ഞാൻ വെണ്ണയോ ജാമോ ഉപയോഗിച്ച് ബ്രെഡ് കഴിക്കുകയും കുറച്ച് ബ്രൈഡ് സ്ലൈസുകൾ അന്നത്തേക്ക് മുഴുവനായി മാറ്റിവെക്കുകയും ചെയ്യുമായിരുന്നു. പകൽ മുഴുവൻ കോളേജിലായിരിക്കും തിരികെ വന്നശേഷം വൈകുന്നേരം ഞാൻ ആ ബ്രെഡ് സ്ലൈസുകൾ കഴിക്കുമായിരുന്നു. അങ്ങനെയാണ് ഏകദേശം ഒരാഴ്ചയോളം ഞാൻ ജീവിച്ചത്” എന്ന ഒരു ഇന്ത്യൻ വിദ്യാർത്ഥി പ്രതികരിച്ചതായി indianexpress.com വെളിപ്പെടുത്തി.

സർവ്വകലാശാലകളുടെ പിടിപ്പുകേട് കാരണം ഫീസായി ഈടാക്കിയ പണം തിരികെ ലഭിക്കാനായി കോളേജുമായുള്ള പോരാട്ടത്തിലാണിപ്പോൾ കാനഡയിൽ ഉള്ള മറ്റു രാജ്യങ്ങളിലെ വിദ്യാർത്ഥികൾ. നോർത്ത് ബേയിലെ ചില വിദ്യാർത്ഥികൾ അവസരങ്ങളില്ലാത്തതിനാൽ അവരുടെ സർവ്വകലാശാലയിൽ നിന്ന് മുഴുവൻ ഫീസ് റീഫണ്ടിനായി കാത്തിരിക്കുകയാണ്. വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്ന വിലയിൽ താമസം നൽകണമെന്നും അല്ലെങ്കിൽ ഈ സർവകലാശാലയുടെ മറ്റൊരു കാമ്പസിലേക്ക് മാറ്റണമെന്നും വിദ്യാർത്ഥികൾ സർവകലാശാലകളോട് ആവശ്യപ്പെട്ടിടുണ്ട്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള അനുമതി നൽകുക, കൂടാതെ വർക്ക് പെർമിറ്റിനായി ഐആർസിസി നിശ്ചയിച്ച 50 ശതമാനം ക്ലാസ് റൂം ഹാജർ വേണമെന്ന വ്യവസ്ഥയിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ചില വിദ്യാർത്ഥികൾ ട്യൂഷൻ ഫീസ് ഒരു കിഴിവും കൂടാതെ തന്നെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ കിട്ടിയാൽ അവർക്ക് മറ്റൊരു കോളേജിൽ കൃത്യസമയത്ത് പ്രവേശനം നേടാനാകും. ഒരു കോളേജിലും പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഓപ്പൺ വർക്ക് പെർമിറ്റ് നൽകണമെന്നും അവർ അഭ്യർത്ഥിച്ചിട്ടുണ്ട്. കുറച്ച് വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി റീഫണ്ട് നോട്ടീസ് നൽകിയപ്പോൾ, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ റീഫണ്ടിനായി ഒരു മാസത്തെ സമയം ആവശ്യപ്പെട്ടതായി ഇന്ത്യൻ വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഇത് ജോലിയില്ലാതെ കുടുങ്ങിയവർക്ക് വലിയ സാമ്പത്തിക ബാധ്യതയാകും.

സാധ്യമായ എല്ലാ വഴികളിലും എന്നെ സഹായിക്കുന്ന ഒരു സുഹൃത്തിനൊപ്പമാണ് ഞാൻ ഇപ്പോൾ ബ്രാംപ്ടണിൽ താമസിക്കുന്നത്. എന്റെ ആദ്യത്തെ മോശം അനുഭവത്തിന് ശേഷം, ഞാലൻ എന്റെ ഇന്ത്യൻ ഏജന്റിനെ സമീപിച്ചു. സർവകലാശാല മറ്റെന്തെങ്കിലും ബദൽ സംവിധാനം നൽകുന്നത് വരെ, കാത്തിരിക്കാൻ എന്നിൽ സമ്മർദ്ദം ചെലുത്താനാണ് അവർ ശ്രമിച്ചത്. അവരുടെ ഉദ്ദേശ്യം എന്ന സഹായിക്കാനല്ല, മറിച്ച് നഷ്ടപ്പെടാതിരിക്കാനാണ് അദ്ദേഹം സർവകലാശാലയിൽ നിന്നുള്ള കമ്മീഷൻ പറഞ്ഞു. മറ്റു പലരെയും പോലെ, ചിരഞ്ജീതും ഇപ്പോൾ മറ്റേതെങ്കിലും കനേഡിയൻ യൂണിവേഴ്സിറ്റിയിൽ പ്രവേശനം
അന്വേഷിക്കുകയാണ്. ” ഞാൻ കാനഡയിലെ ചില ഏജന്റുമാരെയും സമീപിച്ചിട്ടുണ്ട്. അവർ എനിക്ക് കൂടുതൽ ചെലവ് വരുന്നതും അവർക്ക് ലാഭകരവുമായ പരിഹാരങ്ങളാണ് പറയുന്നത്. നിങ്ങൾ സ്വയം അന്വേഷണം നടത്തിയില്ലെങ്കിൽ, സഹായത്തിന്റെ പേരിൽ അവർ നിങ്ങളിൽ നിന്ന് പണം കൈപ്പറ്റുന്നത് തുടരും,” അദ്ദേഹം കാനഡയിൽ ഭാവി കെട്ടിപ്പടുക്കാൻ സ്വപ്നം കാണുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നു. ഇതിനിടയിൽ ചിരഞ്ജീതിന് സെപ്റ്റംബറിലെ പ്രവേശനവും നഷ്ടമായി. പക്ഷേ അടുത്ത തവണ എവിടെയെങ്കിലും പ്രവേശനം ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. ഇപ്പോഴും പ്രതീക്ഷയോടെ കഴിയുമ്പോഴും, ചില വിദ്യാർത്ഥികൾ ഇപ്പോൾ ഉപരിപഠനത്തിനായി കാനഡയിലേക്ക് പോയതിൽ ഖേദിക്കുന്നു. ഈ വിദ്യാർത്ഥികൾ തന്നെ മറ്റ് രാജ്യങ്ങൾ തിരഞ്ഞെടുക്കാനാണ് ഇനിയും കാനഡയിലേക്ക് വരാനിരിക്കുന്നവരെ ഉപദേശിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Sub Editor

Share
Published by
Sub Editor

Recent Posts

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

17 hours ago

ആനന്ദ് ടി. വി. ഡയറക്ടർ ശ്രീകുമാറിന് വേൾഡ് മലയാളി കൗൺസിൽ പ്രവാസി രത്‌ന അവാർഡ്, രാജു കുന്നക്കാടിന് കലാരത്ന പുരസ്‌കാരം

ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…

21 hours ago

പൂർണമായ ഫീസ് ഇളവും 10,000 യൂറോ സ്റ്റൈപന്റും നേടി അയർലണ്ടിൽ പഠനം; ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് ഉറപ്പാക്കാം Just Right Consultancy വഴി

അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…

21 hours ago

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

2 days ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

2 days ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

2 days ago