UK

യുകെയിൽ ഇന്ത്യൻ ഡ്രൈവർമാർക്ക് നേരെ വംശീയ ആക്രമണം

യുകെയിൽ രണ്ട് ഇന്ത്യൻ ഡ്രൈവർമാർക്കെതിരെ വംശീയ ആക്രമണം. ലണ്ടനിൽ ടാക്സി ഡ്രൈവർമാരായ സത്നാം സിങ്ങിനും ജസ്ബിർ സംഘയ്ക്കമാണ് വംശീയാക്രമണം നേരിടേണ്ടി വന്നത്. സംഭവത്തിൽ 3 പേർ അറസ്റ്റിൽ. യുകെയിലെ വോൾവർഹാംപ്‌ടൻ റെയിൽവേ സ്‌റ്റേഷനിൽ വച്ച് ഇരുവരും മർദനത്തിന് ഇരയായത്. മർദനത്തിൽ ഇരുവർക്കും ഗുരുതരമായി പരുക്കേറ്റു. 17, 19, 25 വയസ്സുകാരായ മൂന്ന് പേർ ചേർന്നാണ് ഡ്രൈവർമാരെ ആക്രമിച്ചത്. പൊലീസ് 3 പേരെയും അറസ്‌റ്റ് ചെയ്‌ത്‌ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

റെയിൽവേ സ്റ്റേഷന് പുറത്ത് ജോലി ചെയ്യുന്നതിനിടെ മൂന്നംഗ സംഘം ഇരുവരെയും സമീപിക്കുകയായിരുന്നു. വംശീയമായി അധിക്ഷേപിക്കുകയും സത്നാം സിങ്ങിനെ തറയിലേക്ക് തള്ളിയിട്ട് ചവിട്ടുകയും ചെയ്തു. തടയാൻ ശ്രമിച്ചതോടെയാണ് ജസ്ബിർ സംഘയേയും മൂവർ സംഘം ആക്രമിച്ചത്. ജസ്ബിർ സംഘയുടെ വാരിയെല്ലുകൾക്ക് പരിക്കെറ്റു. സമീപവാസികൾ ഓടിയെത്തിയാണ് ഇരുവരേയും രക്ഷിച്ചത്. ഇരുവരെയും ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയരാൻ കാരണമായിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

22 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

24 hours ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

1 day ago

DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17ന്

DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…

1 day ago