UK

നഴ്സുമാരുടെ ശമ്പള വർധന; പണിമുടക്ക് രാത്രി 12 മണിവരെ തുടരും

ബ്രിട്ടനിലെ ഗവണ്മെന്റ് വാഗ്ദാനം നൽകിയ 5% ശമ്പള വർധന കരാർ നിരസിച്ച ശേഷം ആരംഭിച്ച നഴ്സുമാരുടെ പണിമുടക്ക് തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് ആരംഭിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി 12 വരെ തുടരുന്നു. റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. നേരത്തെ 48 മണിക്കൂർ പണിമുടക്കിന് ആഹ്വാനം നൽകിയിരുന്ന ആർസി എൻ, കോടതി വിധിയെ തുടർന്നു 24 മണിക്കൂറാക്കി കുറച്ചിരുന്നു. പണിമുടക്കിനുള്ള ആർസിഎൻ യൂണിയന്റെ ആറ് മാസത്തെ നോട്ടീസ് കാലാവധി ചൊവ്വാഴ്ചയോടെ അവസാനിക്കുമെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടർന്നാണ് 24 മണിക്കൂർ ആക്കി കുറച്ചത്.

ഇന്ന് അർദ്ധരാത്രി വരെ പണിമുടക്കാൻ അവസരം ഉള്ളതിനാൽ 4 മണിക്കൂർ കൂടി വർധിപ്പിച്ചു 28 മണിക്കൂറാക്കിയാണ് പണിമുടക്ക് ആരംഭിച്ചിട്ടുള്ളത്. എൻഎച്ച്എസിലെ അടിയന്തിര സേവനങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ നടക്കുന്ന പണിമുടക്ക് രോഗികളുടെ പരിചരണം പ്രതിസന്ധിയിൽ ആക്കിയതായി റിപ്പോർട്ടുകളുണ്ട്. ആർസിഎൻ മുമ്പ് ചെയ്തതുപോലെ ഇളവുകൾ നൽകാൻ വിസമ്മതിച്ചതോടെ തീവ്രപരിചരണം ഉൾപ്പെടെയുള്ള സേവനങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചുവെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അത്യാവശ്യ ഘട്ടങ്ങളിൽ പണിമുടക്കിൽ ഏർപ്പെട്ട നഴ്സുമാർ അടിയന്തിരസേവനങ്ങൾ ഉൾപ്പെടുന്ന വിഭാഗങ്ങളിൽ സഹകരിക്കണമെന്ന് ആർസി എൻ തങ്ങളുടെ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇത് മിക്ക ആശുപത്രികളിലും പ്രായോഗികമായിട്ടില്ലെന്ന് എൻഎച്ച്എസ് മേധാവികൾ പറയുന്നു. ബാങ്ക് ഹോളിഡേയിൽ തുടരുന്ന പണിമുടക്ക് അവസാനിപ്പിക്കാൻ കോടതിയിൽ വരെ പോകേണ്ടി വന്ന സാഹചര്യത്തിൽ ഇനിയൊരു ചർച്ചക്ക് ഇല്ലെന്ന നിലപാടിലാണ് ഗവണ്മെന്റ്. 5% ശമ്പള വർധന വാഗ്ദാനം അംഗീകരിച്ചു മുന്നോട്ടു പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ആർസിഎൻ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

Newsdesk

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

15 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

16 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

18 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

18 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

19 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

2 days ago