വാട്ടർഫോർഡ് സെയിന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റി അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി പിതൃവേദിയുടെ നേതൃത്വത്തിൽ മാതൃവേദിയും, യൂത്തും ചേർന്ന് ‘വാക്കിംഗ് ചലഞ്ച്’ സംഘടിപ്പിക്കുന്നു. മെയ് മാസം1 മുതൽ 31 തീയതി വരെയാണ് വാക്കിംഗ് ചലഞ്ച് നടത്തപ്പെടുന്നത്. ഓരോ മെമ്പേഴ്സും 100 കിലോമീറ്റർ ആണ് നടക്കേണ്ടത്. വാട്ടർഫോഡിൽ വാക്കിംഗ് പ്രോത്സാഹിപ്പിക്കുവാനായി പ്രകൃതിരമണീയമായി ഉണ്ടാക്കിയിരിക്കുന്ന ഗ്രീൻ വെയിൽ ഏഴാം തീയതി സൺഡേ രാവിലെ 10 മണിക്ക് ഗ്രൂപ്പ് വാക്കിങ്ങും 27 തീയതി പത്തരയ്ക്ക് ഡൺ മോർ ഈസ്റ്റ് ക്ലിഫ് വാക്കിങ്ങും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. ചലഞ്ചിന്റെ ഔദ്യോഗിക ഉദ്ഘാടനം മുപ്പതാം തീയതി കുർബാനയ്ക്കുശേഷം ബഹുമാനപ്പെട്ട ജോമോൻ കാക്കനാട്ട് അച്ഛനും പിതൃവേദി പ്രസിഡൻറ് ഷിജു ശാസ്താംകുന്നിലും മാതൃവേദി പ്രസിഡൻറ് ജൂബി സന്തോഷും ചേർന്ന് റിബൺ മുറിച്ച് ഉദ്ഘാടനം നടത്തി. എഴുപതോളം അംഗങ്ങളാണ് വാക്കിംഗ് ചലഞ്ചിൽ പങ്കെടുക്കാനായി ഇപ്പോൾ മുന്നോട്ടു വന്നിട്ടുള്ളത്. പിതൃവേദി സെക്രട്ടറി ജോസ് മോൻ അബ്രഹാം, പ്രസിഡണ്ട് ഷിജുവും ചലഞ്ചിന്റെ കോഡിനേഷൻ നിർവഹിക്കുന്നതാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…