gnn24x7

വാട്ടർഫോർഡ് സെയിന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റി അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി ‘വാക്കിംഗ് ചലഞ്ച്’ സംഘടിപ്പിക്കുന്നു

0
421
gnn24x7

വാട്ടർഫോർഡ് സെയിന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റി അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി പിതൃവേദിയുടെ നേതൃത്വത്തിൽ മാതൃവേദിയും, യൂത്തും ചേർന്ന് ‘വാക്കിംഗ് ചലഞ്ച്’ സംഘടിപ്പിക്കുന്നു. മെയ് മാസം1 മുതൽ 31 തീയതി വരെയാണ് വാക്കിംഗ് ചലഞ്ച് നടത്തപ്പെടുന്നത്. ഓരോ മെമ്പേഴ്സും 100 കിലോമീറ്റർ ആണ് നടക്കേണ്ടത്.  വാട്ടർഫോഡിൽ വാക്കിംഗ് പ്രോത്സാഹിപ്പിക്കുവാനായി പ്രകൃതിരമണീയമായി ഉണ്ടാക്കിയിരിക്കുന്ന ഗ്രീൻ വെയിൽ ഏഴാം തീയതി സൺഡേ രാവിലെ 10 മണിക്ക് ഗ്രൂപ്പ് വാക്കിങ്ങും 27 തീയതി പത്തരയ്ക്ക് ഡൺ മോർ ഈസ്റ്റ് ക്ലിഫ് വാക്കിങ്ങും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. ചലഞ്ചിന്റെ ഔദ്യോഗിക ഉദ്ഘാടനം മുപ്പതാം തീയതി കുർബാനയ്ക്കുശേഷം ബഹുമാനപ്പെട്ട  ജോമോൻ കാക്കനാട്ട് അച്ഛനും  പിതൃവേദി പ്രസിഡൻറ് ഷിജു ശാസ്താംകുന്നിലും മാതൃവേദി പ്രസിഡൻറ് ജൂബി സന്തോഷും ചേർന്ന് റിബൺ മുറിച്ച് ഉദ്ഘാടനം നടത്തി. എഴുപതോളം അംഗങ്ങളാണ് വാക്കിംഗ് ചലഞ്ചിൽ പങ്കെടുക്കാനായി ഇപ്പോൾ മുന്നോട്ടു വന്നിട്ടുള്ളത്.   പിതൃവേദി സെക്രട്ടറി  ജോസ് മോൻ അബ്രഹാം, പ്രസിഡണ്ട് ഷിജുവും  ചലഞ്ചിന്റെ കോഡിനേഷൻ നിർവഹിക്കുന്നതാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7