നിർമാണ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഗണിച്ചു വിദേശ വിദഗ്ധ തൊഴിലാളികളെ തേടി ബ്രിട്ടൻ. ബിയർമാർ, റൂഫർമാർ, കാർപെന്റർ ഉൾപ്പെടെയുള്ള തൊഴിലിനെ ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇതോടെ വീസ ഇളവുകളുടെ സഹായത്തോടെ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ ജോലിക്കാർക്ക് ബ്രിട്ടനിലെ നിർമാണ മേഖലയിലേക്ക് അനായാസം എത്താൻ സാധിക്കും.
ബ്രിട്ടനിലെ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി ഗവൺമെന്റിന് നൽകിയ ശുപാർശകൾ പ്രകാരമാണ് നിർമാണ മേഖലയിലെ നിർണായക തസ്തികകളെ ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. വിദേശത്ത് നിന്നും ജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ കെട്ടിട നിർമാണ കമ്പനികൾക്ക് അനുമതി നൽകിയാണ് ഹോം ഓഫിസ് ഇത്തരം ജോലിക്കാർക്ക് നിയമങ്ങളിൽ ഇളവ് അനുവദിച്ചത്. ഇതു സംബന്ധിച്ച് മാർച്ച് മുതൽ ആരംഭിച്ച നീക്കങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നത്.
സമ്പദ് വ്യവസ്ഥയെ ഊർജ്ജസ്വലമാക്കാനും പ്രധാന കെട്ടിടനിർമാണ പദ്ധതികളുടെ പൂർത്തീകരണത്തിനും ഇത്തരമൊരു നീക്കം സഹായിക്കും. നിർമാണ മേഖലയിലെ ക്ഷാമം പരിഹരിക്കാൻ ഈ മാറ്റം അനിവാര്യമാണെന്ന് ബിൽഡ് യുകെ ചീഫ് എക്സിക്യൂട്ടീവ് സൂസന്ന നിക്കോൾ പ്രതികരിച്ചു. സ്കൂളുകൾ, വീടുകൾ, ആശുപത്രികൾ ഉൾപ്പെടെ ആവശ്യമായ ഇൻഫ്രാസ്ട്രക്ചർ വികസനം സാധ്യമാക്കാൻ കഴിയുമെന്നും സൂസന്ന നിക്കോൾ കൂട്ടിച്ചേർത്തു.
യുകെയിലെ ഏറ്റവും കുറഞ്ഞ വാർഷിക ശമ്പള പരിധിയായ 20,480 പൗണ്ടായിരിക്കും (മാസം ഏകദേശം1,70,000 രൂപ) ഇവർക്ക് ശമ്പളമായി ലഭിച്ചേക്കുക. നിലവിൽ മറ്റ് വിദേശ ജോലിക്കാർക്ക് യുകെയിലേക്ക് വരാൻ സാധാരണയായി നൽകേണ്ട ചെലവുകൾ ആവശ്യം വരില്ല. ബ്രിട്ടനിലെ സ്പോൺസറുടെ ജോബ് ഓഫർ ലഭ്യമായാൽ ചെലവ് കുറഞ്ഞ വീസയായിരിക്കും ലഭ്യമാകുക. കൂടാതെ വീസ ആപ്ലിക്കേഷൻ ഫീസിൽ ഡിസ്കൗണ്ടും ലഭ്യമാകും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…
ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…
Community, cultural and human rights groups are invited to take part, with applications open until…