യുകെയിൽ ഭാര്യയെയുംരണ്ടു മക്കളെയും ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയ കേസിൽഅറസ്റ്റിലായ മലയാളി സാജുവിനെപിടികൂടുന്നതിന്റെ ദൃശ്യം പുറത്തുവിട്ട്നോർതാംപ്ടൻ പൊലീസ്. 2022ഡിസംബർ 15 ലെ ദൃശ്യങ്ങളാണിത്. പൊലീസ് എത്തുമ്പോൾ കത്തി കയ്യിൽ പിടിച്ചിരിക്കുന്ന സാജുവിനെ ദൃശ്യങ്ങളിൽ കാണാം. നിരവധി തവണ സാജുവിനോട് കത്തി താഴെയിടാൻ പൊലീസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും തയ്യാറാകാതെ തന്നെ വെടിവയ്ക്കാൻ ആവശ്യപ്പെട്ട് അലറുകയായിരുന്നു സാജു. തുടർന്ന് ടേസർ തോക്ക് ഉപയോഗിച്ചു സാജുവിനെ കീഴ്പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പരിശോധനയിൽ സാജുവിന്റെ ഭാര്യ അഞ്ജുവിന്റെയും മക്കളായ ജീവ സാജുവിന്റെയും ജാൻവി സാജുവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുടെബോഡിക്യാമിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
കേസിൽ 40 വർഷം തടവിനാണു കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറ ചേലപാലൻ സാജുവിനെ കോടതി ശിക്ഷിച്ചത്. ഷാജു ഭാര്യയെയും കുട്ടികളെയും കൊന്നത് ഡ്രസിങ് ഗൗണിന്റെ വള്ളി ഉപയോഗിച്ചാണെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. കൊലപാതകം നടക്കുന്ന സമയത്ത് ഷാജുവിന്റെ ഫോൺ റിക്കോർഡിംങ് മോഡിലായിരുന്നു. ഇത് ഷാജു അറിഞ്ഞിരുന്നില്ല. പൊലീസ് പിടിച്ചെടുത്ത ഈ ഫോണിലെ 90 മിനിറ്റോളം വരുന്ന ഓഡിയോ റെക്കോർഡുകൾ കേസിൽ നിർണായക തെളിവായി. ഈ ഓഡിയോയുടെ ഏറ്റവും പ്രധാനപ്പെട്ട ഒന്നര മിനിറ്റ് സമയം ഇന്നലെ കോടതിയെ പ്രോസിക്യൂഷൻ കേൾപ്പിച്ചു.
സംഭവദിവസം ഡ്യൂട്ടി കഴിഞ്ഞെത്തിയ അഞ്ജുവും ഷാജുവുമായി വഴക്കുണ്ടായതായും ഇതിനെത്തുടർന്ന് ഷാജു ഭാര്യയെ കൊലപ്പെടുത്തി എന്നുമാണ് പോലീസ് റിപ്പോർട്ടിലുള്ളത്. രാത്രി രണ്ടു മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് അനുമാനം. ഭാര്യയെ കൊന്നശേഷം മക്കളെ ഉറക്കഗുളിക പാലിൽ കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചു. ഇതു വിജയിക്കാതെ വന്നതോടെ മക്കളെയും സമാനമായ രീതിയിൽ ഗൗണിന്റെ വള്ളി ഉപയോഗിച്ച് കഴുത്തു മുറുക്കി കൊല്ലുകയായിരുന്നു. ഇളയ കുട്ടിയുടെ പോസ്റ്റുമോർട്ടം പരിശോധനയിൽ ഉറക്കഗുളികയുടെ അംശം ശരീരത്തിലുള്ളതായി റിപ്പോർട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…