Uncategorized

ഷാർലറ്റ് വെടിവയ്പ്പിൽ 3 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; 5 പേർക്ക് പരിക്കേറ്റതായി പോലീസ്

ഷാർലറ്റ് (നോർത്ത് കരോലിന – യുഎസ്) മാർഷൽസ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്‌സ് തിങ്കളാഴ്ച കിഴക്ക് ഷാർലറ്റിൽ ഗാൽവേ ഡ്രൈവിലെ അയൽപക്കത്ത് വാറണ്ട് നൽകുന്നതിനിടെയുണ്ടായ വെടിവെപ്പിൽ  യു.എസ് മാർഷൽസ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടതായും ഷാർലറ്റ് – മെക്ക്‌ലെൻബർഗ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ നാല് പേർ ഉൾപ്പെടെ അഞ്ച് നിയമപാലകർക്ക്  പരിക്കേറ്റതായും ഷാർലറ്റ് – മെക്ക്‌ലെൻബർഗ് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് മേധാവി സ്ഥിരീകരിച്ചു.

നോർത്ത് കരോലിനയിൽ നടന്ന വെടിവയ്പിൽ നിരവധി നിയമപാലകർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ബൈഡൻ  ഗവർണർ കൂപ്പറുമായി സംസാരിക്കുകയും തൻ്റെ അനുശോചനവും പിന്തുണയും അറിയിച്ചു.

ഗവർണർ റോയ് കൂപ്പർ ഷാർലറ്റിൽ സ്ഥിതിഗതികൾ വിശദീകരിച്ചുവരികയാണ്. ഉദ്യോഗസ്ഥരുമായും ഇരകളുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്താൻ അദ്ദേഹം പദ്ധതിയിടുന്നു. സംഭവസ്ഥലത്ത് ഒരാളെയെങ്കിലും മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പോലീസ് സ്ഥിരീകരിച്ചു.

വെടിവെയ്പ്പിൻ്റെ വാർത്ത ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പ് സിഎംപിഡി പങ്കുവച്ചു. യുഎസ് മാർഷൽസ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്‌സ് ഗാൽവേ ഡ്രൈവിലെ അയൽപക്കത്ത് വാറണ്ട് നൽകാൻ ശ്രമിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചതെന്ന് അവർ പറഞ്ഞു.

ഉച്ചകഴിഞ്ഞ് 2:15 ന് “ഒന്നിലധികം” ആളുകളെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും സജീവമായ അന്വേഷണം നടക്കുന്നുണ്ടെന്നും സിഎംപിഡി പറഞ്ഞു. യുഎസ് മാർഷൽസ് ടാസ്‌ക് ഫോഴ്‌സിലെ ഒരു ഏജൻ്റിനും വെടിവെപ്പിൽ പരിക്കേറ്റു.

5 മണിക്ക് മുമ്പ് വെടിവെപ്പ് നടന്ന വീടും  പ്രദേശവും  സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് ഒരാളെയെങ്കിലും മരിച്ച നിലയിൽ കണ്ടെത്തി പോലീസ് സ്ഥിരീകരിച്ചു.

വെടിവെയ്പ്പിൻ്റെ വാർത്ത ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പ് സിഎംപിഡി പങ്കുവച്ചു. യുഎസ് മാർഷൽസ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്‌സ് ഗാൽവേ ഡ്രൈവിലെ അയൽപക്കത്ത് വാറണ്ട് നൽകാൻ ശ്രമിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചതെന്ന് അവർ പറഞ്ഞു.

ഉച്ചകഴിഞ്ഞ് 2:15 ന് “ഒന്നിലധികം” ആളുകളെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും സജീവമായ അന്വേഷണം നടക്കുന്നുണ്ടെന്നും സിഎംപിഡി പറഞ്ഞു.

റിപ്പോർട്ട്: പി. പി. ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

വീട്ടുടമസ്ഥർ നൽകുന്ന ടെർമിനേഷൻ നോട്ടീസുകളിൽ 35% വർദ്ധനവ്

2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വർഷത്തിലെ മൂന്നാം പാദത്തിൽ വാടകക്കാർക്ക് വീട്ടുടമസ്ഥർ നൽകുന്ന ടെർമിനേഷൻ നോട്ടീസുകളിൽ 35% വർദ്ധനവ്…

8 mins ago

‘പൊങ്കാല’ ഡിസംബർ അഞ്ചിൽ നിന്നും നവംബർ മുപ്പതിനെത്തുന്നു

ഡിസംബർ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന പൊങ്കാല എന്ന ചിത്രം നവംബർ മുപ്പത് ഞായറാഴ്ച പ്രദർശനത്തിനെത്തുന്നു. ഏ. ബി. ബിനിൽ തിരക്കഥ…

17 hours ago

അയർലണ്ട് ഫാമിലി റീയൂണിഫിക്കേഷൻ പോളിസി കർശനമാക്കുന്നു; പങ്കാളികൾ, 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഒഴികെയുള്ള കുടുംബാംഗങ്ങൾക്ക് നിയന്ത്രണം

അയർലണ്ടിലെ ഇഇഎ ഇതര പൗരന്മാർക്ക് ഫാമിലി റീയൂണിഫിക്കേഷൻ പോളിസി കർശനമാക്കുന്നതായി നീതിന്യായ മന്ത്രി Jim O’Callaghan അറിയിച്ചു. ജനറൽ വർക്ക്‌…

20 hours ago

അഭയാർഥികൾക്ക് ഐറിഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാലപരിധി അഞ്ച് വർഷമാക്കി

അയർലണ്ടിലെ അഭയ സംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഒരു പുനഃസംഘടന പൗരത്വത്തെയും കുടുംബ പുനരേകീകരണത്തെയും കുറിച്ചുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും.നീതിന്യായ മന്ത്രി Jim…

22 hours ago

ബേസിൽ വർഗീസിന്റെ കുടുംബത്തിന് സഹായമേകാം

മായോയിൽ മരണപ്പെട്ട മലയാളി യുവാവ്, പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ധനസമാഹരണം…

23 hours ago

മായോ മലയാളി ബേസിൽ വർഗീസ് നിര്യാതനായി

മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…

1 day ago