Uncategorized

എംബുരാൻ ആരംഭിച്ചു

പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും കടന്നുവരുന്നു.
മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത്.

കഴിഞ്ഞ നാലു വർഷത്തിലധികമായി സ്റ്റീഫൻ നെടുമ്പുള്ളിയെ പ്രേഷകർ പുതുമയോടെ വീണ്ടും കാണുവാൻ കാത്തിരിക്കുകയായി
രുന്നു. അതിനു തുടക്കമിട്ടത് ഒക്ടോബർ അഞ്ച് വ്യാഴാഴ്ച്ച ദില്ലി ഹരിയാനാ ബോർഡറിലുള്ള ഫരീദാബാദിലായിരുന്നു. രണ്ടാം ഭാഗത്തിന് തുടർച്ച ഇട്ടു കൊണ്ടാണ് ലൂസിഫറിന്റെ പര്യവസാനം.

മുരളി ഗോപി തിരക്കഥ രചിക്കുന്ന എംബുരാൻ പ്രഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്നു.
ബ്രഹ്മാണ്ഡ ചിത്രമായ എംബുരാൻ ആശിർവാദ് സിനിമാസും ഇൻഡ്യയിലെ വൻകിട നിർമ്മാണ സ്ഥാപനമായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്.
ആൻ്റണി പെരുമ്പാവൂരും സുഭാഷ്കരനുമാണ് നിർമ്മാതാക്കൾ.

വ്യത്യസ്ഥ ലൊക്കേഷനുകളിൽ, നിരവധി ഷെഡ്യൂളുകളിലൂടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകുന്നത്. ഇരുപതോളം വിദേശ രാജ്യങ്ങളിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണമുണ്ട്. യു. എ. ഈ, അമേരിക്ക, റഷ്യ എന്നിവിടങ്ങൾ അതിൽ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.

വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടയിൽ കാലിനു പരിക്കു പറ്റി വിശ്രമത്തിലായിരുന്ന പ്രഥിരാജ് തന്റെ കർമ്മ രംഗത്ത് വീണ്ടും സജീവമാകുന്നു.
ഈ കാലയളവിൽ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷനുകളിൽ സജീവമായി പങ്കെടുക്കുകയായിരുന്നു പ്രഥ്വിരാജ്.
ഫരീദാബാദിൽ നിന്നും ഡോക്ക്, കാർഗിൽ, ഡാർജിലിങ്ങ് എന്നിവിടങ്ങളിലേക്കാണ് ചിത്രം ഷിഫ്റ്റ് ചെയ്യപ്പെടുന്നത്.

വലിയ മുതൽ മുടക്കിലാണ് ഈ ചിത്രത്തിന്റെ അവതരണം. മലയാളത്തിനു പുറമേ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് ഈ ചിത്രമൊരുങ്ങന്നത്. ലൂസിഫറിലെ  അഭിനേതാക്കളായ പ്രഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിദ്ധ്യവുമായിട്ടുണ്ട്. നിരവധി വിദേശ താരങ്ങളും, ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

പൂജക്കായി മോഹൻലാൽ നാലാം തീയതി തന്നെ ദില്ലിയിൽ എത്തിച്ചേർന്നിരുന്നു.
ഈ ഷെഡ്യൂളിൽ മോഹൻലാൽ അഭിനയിക്കുന്നില്ല. ദില്ലിയിൽ നിന്നും മടങ്ങി കൊച്ചിയിയിലെത്തുന്ന മോഹൻലാൽ ബാറോസിൻ്റെ സബ്ബിംഗ് പൂർത്തിയാക്കി മൈസൂറിൽ വൃഷഭ എന്ന തെലുങ്കു ചിത്രത്തിൽ ജോയിൻ്റ് ചെയ്യും. ഈ ഷെഡ്യൂളോടെ വൃഷഭ പൂർത്തിയാകും. തുടർന്ന് എംബുരാനിൽ അഭിനയിച്ചു തുടങ്ങും.

സംഗീതം – ദീപക് ദേവ്.
സുജിത് വാസുദേവാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – അഖിലേഷ് മോഹൻ.
കലാസംവിധാനം – മോഹൻ ദാസ്.
മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ.
കോസ്റ്റ്യും ഡിസൈൻ – സുജിത് സുധാകരൻ.
സംഘട്ടനം – സ്റ്റണ്ട് സെൽവ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വാവ
ക്രിയേറ്റീവ് ഡയറക്ടർ – നിർമ്മൽ സഹേദവ്.
സൗണ്ട് ഡിസൈൻ – എം.ആർ.രാജാകൃഷ്ണൻ.
ഫിനാൻസ് കൺട്രോളർ – മനോഹരൻ പയ്യന്നൂർ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – സുരേഷ് ബാലാജി, ജോർജ് പയസ്.
ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷൻസ് – ജി.കെ.എം. തമിൾ കുമരൻ.
പ്രൊജക്റ്റ് ഡിസൈൻ – പ്രഥ്വിരാജ് പ്രൊഡക്ഷൻസ് ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ
പ്രൊഡക്ഷൻ മാനേജർ – ശശിധരൻ കണ്ടാണിശ്ശേരി
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സജി സി.ജോസഫ്.
പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ

വാഴൂർ ജോസ്.
ഫോട്ടോ – സിനറ്റ് സേവ്യർ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

20 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

22 hours ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

24 hours ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

24 hours ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

1 day ago

DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17ന്

DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…

1 day ago