40 ദിവസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ കൊന്ന് പുഴയില്‍ വലിച്ചെറിഞ്ഞു

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഏവരുടെയും കണ്ണുനിറച്ചുകൊണ്ട് ജനിച്ച് വെറും 40 ദിവസം മാത്രം കഴിഞ്ഞ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ കൊന്ന് ആറ്റില്‍ വലിച്ചെറിഞ്ഞു. മനുഷ്യത്വം ഒട്ടും കാണിക്കാത്ത ഈ ക്രൂരകൃത്യത്തില്‍ കേരളം നടുങ്ങി. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം നടന്നത്. തിരുവല്ലം സ്വദേശിയായ ഉണ്ണികൃഷ്ണനാണ് തന്റെ നാല്പത് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊന്ന് ആറ്റില്‍ വലിച്ചെറിഞ്ഞത്. കുട്ടിയുടെ അമ്മയുടെ പരാതിയിന്മേല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ അച്ഛന്‍ തന്നെ കൊലപ്പെടുത്തി ആറ്റില്‍ എറിഞ്ഞതായി കണ്ടെത്തിയത്.

കുഞ്ഞിന്റെ നൂല്‍കെട്ടിന്റെ ദിവസമാണ് ഈ സംഭവം അരങ്ങേറിയത്. കുഞ്ഞ് ഭാര്യവീട്ടിലായരുന്നു. തന്റെ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ കാണിക്കണമെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ കുഞ്ഞുമായി നെടുമങ്ങാട്ടുള്ള തന്റെ വീട്ടിലേക്ക് പോയത്. എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്തി ആറ്റില്‍ എറിയാനായിരുന്നു എന്ന് കുഞ്ഞിന്റെ അമ്മ അറിഞ്ഞിരുന്നില്ല. കുടുംബ വഴക്കാണ് പ്രതിയെക്കൊണ്ട് ഇത്തരത്തിലൊരു ദാരുണ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

നെടുമങ്ങാട് ഉണ്ണികൃഷ്ണന്റെ വീടിനടുത്തുള്ള ആറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പരിസരവാസികളുടെ പരാതിയിന്മേലാണ് ഭാര്യവീട്ടിലായിരുന്ന ഉണ്ണികൃഷ്ണനെ വിളിച്ചുവരുത്തി പോലീസ് അന്വേഷണം നടത്തിയത്. ആറ്റിന്റെ പരിസരത്തായി ഒരു ബൈക്ക് സംശയാസ്പദമായി കിടന്നതിനെപ്പറ്റി പരിസരവാസികള്‍ ശ്രദ്ധിക്കുകയും തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും ചെയ്തു. കുഞ്ഞിനെ കാണാനില്ലെന്ന അമ്മയുടെ പരാതികൂടെ കിട്ടിയപ്പോള്‍ പോലീസ് ഉണ്ണികൃഷ്ണനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തു വരുന്നത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒരു സഞ്ചിയിലാക്കി ബൈക്കില്‍ തൂക്കിയിട്ടാണ് ആറ്റില്‍ ഉപേക്ഷിക്കാന്‍ ഉണ്ണികൃഷ്ണന്‍ എത്തിയിരുന്നത്. കണ്ടാല്‍ വെയിസ്റ്റാണ് കൊണ്ടുപോവുന്നത് എന്ന ലാഘവത്തിലാണ് കുഞ്ഞിന്റെ മൃതദേഹം സ്വന്തം അച്ഛന്‍ ബൈക്കില്‍ കൊണ്ടുപോയി ആറ്റില്‍ ആരുമറിയാത്ത ഭാഗത്ത് ഉപേക്ഷിച്ചത്. പോലീസ് വിശദമായി ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്തു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Newsdesk

Recent Posts

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

24 mins ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

7 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

22 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago