Ireland

INMO National Executive Council Election: MNI സ്ഥാനാർഥികളായ വർഗീസ് ജോയിക്കും, ത്രേസ്യ ദേവസ്സിക്കും വിജയം

INMO നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലേക്കുള്ള തെരഞ്ഞെടുപ്പിൽ മിന്നും ജയവുമായി MNI സ്ഥാനാർഥികൾ. നിലവിലെ കൗൺസിൽ അംഗങ്ങളായ വർഗീസ് ജോയ്, ത്രേസ്യ ദേവസ്സി എന്നിവർ വീണ്ടും അംഗങ്ങളായി. മാനേജ്മെന്റ് കാറ്റഗറിയിലാണ് ഇരുവരും മത്സരിച്ചത്. മലയാളികൾ ഉൾപ്പെടെയുള്ള നഴ്സിംഗ് സമൂഹത്തിന്റെ ഉന്നമനത്തിനും, അവകാശ സംരക്ഷണത്തിനുമായുള്ള പ്രവർത്തനങ്ങൾ തുടരമെന്ന് ഇരുവരും പറഞ്ഞു. INMO National Executive Council 2026-28 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അംഗങ്ങൾ ഇവർ മാത്രമാണ്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

അയർലണ്ടിലെ കുടിയേറ്റ നേഴ്സുമാരുടെയും ഹെൽത്ത് കെയർ അസിസ്റ്റന്റ് മാരുടെയും ഉന്നമനത്തിന് അഹോരാത്രം പരിശ്രമിക്കുന്ന MNIയുടെ സ്ഥാനാർത്ഥികളുടെ ഈ വിജയം ഏറെ പ്രതീക്ഷയാണ് ആരോഗ്യ മേഖലയിലെ തൊഴിലാളികൾക്ക് ഉണ്ടായിരിക്കുന്നത്. നഴ്‌സുമാർക്കുള്ള ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകളുടെ പ്രോസസ്സിംഗിലെ കാലതാമസവും നിരസിക്കലും സംബന്ധിച്ച പ്രശ്‌നങ്ങൾ ഉൾപ്പെടെ നിരവധി പ്രശ്നങ്ങളിൽ MNI യുടെ ശക്തമായ ഇടപെടൽ അയർലണ്ട് കണ്ടതാണ്. അടിസ്ഥാന ശമ്പള വർദ്ധനവ്, ഫാമിലി റീ യുണിഫിക്കേഷൻ, വിസ തട്ടിപ്പ് തുടങ്ങി നേഴ്സുമാരും ഹെൽത്ത് കെയർ അസിസ്റ്റന്റ്മാരും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടിയുള്ള MNI യുടെ പ്രവർത്തനങ്ങൾ ഭൂരിഭാഗവും ഫലം കണ്ടു.

MNIയുടെ പ്രതിനിധികൾ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്തിൽ അയർലണ്ടിലെ നഴ്സിംഗ് സമൂഹം ഏറെ ശുഭ പ്രതീക്ഷയിലാണ്. ഡബ്ലിനിലെ ചെറി ഓർച്ചാർഡ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് ആണ്‌ വർഗ്ഗീസ് ജോയ്. അയർലണ്ടിൽ കഴിഞ്ഞ 19 വർഷക്കാലമായി നഴ്സിംഗ് മേഖലയിൽ സേവനമനുഷ്ഠിക്കുകയാണ് വർഗ്ഗീസ് ജോയ്. മേറ്റർ മിസെറിക്കോർഡിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ, ആണ്‌ ത്രേസ്യ ദേവസ്സി. 2005 മുതൽ ഞാൻ INMO അംഗമാണ്. ഇരുവരും നിലവിൽ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമാണ്.

Newsdesk

Recent Posts

അങ്കത്തട്ട് @അമേരിക്ക: കേരള ഇലക്ഷൻ 2026 ഡിബേറ്റ് – മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ – ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌…

12 hours ago

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ…

13 hours ago

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

വാഷിംഗ്ടൺ ഡിസി: അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റർമാർ…

13 hours ago

സതേൺ കാലിഫോർണിയയിൽ അണലി കടിയേറ്റ് രണ്ടാമത്തെ മരണം; ജാഗ്രതാ നിർദ്ദേശം

തൗസൻഡ് ഓക്സ്: സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ വീണ്ടും അണലി (Rattlesnake) കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ…

13 hours ago

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

ഏറെ കൗതുകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരുഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി ഒരു…

13 hours ago

നാസിയ ഹാരിസ് വധക്കേസ് പ്രതി ജയിലിൽ മരിച്ച നിലയിൽ

ഡെട്രോയിറ്റ്: 13 വയസ്സുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ച…

13 hours ago