കാന്‍സര്‍ ചികിത്സാരംഗത്ത് ഏറ്റവും നൂതനമായ ഇന്റഗ്രേറ്റഡ് ഗ്യാസ്‌ട്രോ ഓങ്കോളജി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍

കോഴിക്കോട്: കാന്‍സര്‍ ചികിത്സാരംഗത്ത് ഏറ്റവും നൂതനമായ ഇന്റഗ്രേറ്റഡ് ഗ്യാസ്‌ട്രോ ഓങ്കോളജി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍. വയറിനെ ബാധിക്കുന്ന കാന്‍സര്‍ രോഗത്തിന് സമഗ്രവും സമ്പൂര്‍ണ്ണവുമായ ചികിത്സയാണ് കേരളത്തിലെ ആദ്യ ഇന്റഗ്രേറ്റഡ് ഗ്യാസ്‌ട്രോ ഓങ്കോളജി ഡിപ്പാര്‍ട്മെന്റിലൂടെ സാധ്യമാകുന്നത്. ക്ലിനിക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 18ന് രാവിലെ 10ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ദേശീയ അവാര്‍ഡ് ജേതാവും നടന്‍ സലിംകുമാര്‍ നിര്‍വഹിക്കും. ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ഏറ്റവും വ്യാപകമായി കാണപ്പെടുന്നതും പൊതുവെ ഏറ്റവും സാവധാനം തിരിച്ചറിയപ്പെടുന്നതുമായ കാന്‍സറുകളാണ് വയറിനകത്ത് കാണപ്പെടുന്നവ. ലിവര്‍, പാന്‍ക്രിയാസ്, അന്നനാളം, പിത്താശയം, വന്‍കുടല്‍, മലാശയം, ചെറുകുടല്‍ എന്നിവയെ ബാധിക്കുന്ന കാന്‍സറുകളാണ് ഗ്യാസ്‌ട്രോ വിഭാഗത്തില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്.

വിവിധ ഘട്ടങ്ങളിലായാണ് ഇന്റഗ്രേറ്റഡ് ഗ്യാസ്‌ട്രോ ഓങ്കോളജി ക്ലിനിക്കിന്റെ പ്രവര്‍ത്തനം തരംതിരിക്കപ്പെട്ടിരിക്കുന്നത്. രോഗ പ്രതിരോധമാണ് ഇതില്‍ ആദ്യത്തെ ഘട്ടം. കാന്‍സറിന്റെ രോഗസാധ്യത നേരത്തെ തിരിച്ചറിഞ്ഞ് വരാതിരിക്കാനുള്ള ചികിത്സകളും ജീവിതശൈലി മാറ്റങ്ങളും നിര്‍ദ്ദേശിക്കലാണ് ഇതില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്.

നേരത്തെയുള്ള രോഗനിര്‍ണ്ണയമാണ് അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. ഹൈ ഡെഫിനിഷന്‍ എന്റോസ്‌കോപ്പി, കൊളണോസ്‌കോപ്പി മുതലായ സംവിധാനങ്ങളുടെ സഹായത്തോടെയാണ് രോഗനിര്‍ണ്ണയം പൂര്‍ത്തീകരിക്കുന്നത്.

രോഗം തിരിച്ചറിഞ്ഞാല്‍ ആവശ്യമായ ചികിത്സകളാണ് അടുത്ത ഘട്ടം. മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ, താക്കോല്‍ദ്വാര ശസ്ത്രക്രിയ, റോബോട്ടിക് ശസ്ത്രക്രിയ തുടങ്ങിയ നൂതന രീതികളിലൂടെ കാന്‍സര്‍ കോശങ്ങള്‍ നീക്കം ചെയ്യുന്നു. ചിലരില്‍ മൈക്രോവേവ് അബ്ലേഷന്‍ എന്ന ചികിത്സയും ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. രോഗത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പി മുതലായ ചികിത്സകളും ആവശ്യമായി വരുന്നു.

സമഗ്രമായ രീതിയില്‍ ഗ്യാസ്‌ട്രോ കാന്‍സറുകളെ സമീപിക്കുവാന്‍ സാധിക്കുന്ന മുഴുവന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടേയും വിദഗ്ദ്ധരായ ഡോക്ടര്‍മാരുടേയും സേവനമാണ് ഇന്റഗ്രേറ്റഡ് ഗ്യാസ്‌ട്രോ ഓങ്കോളജി ക്ലിനിക്കിന്റെ പ്രധാന സവിശേഷത. ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം, ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സര്‍ജറി വിഭാഗം, ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം, മെഡിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി, റേഡിയോളജി വിഭാഗം, ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ ഒരുമിച്ചുള്ള സേവനമാണ് ഈ വിഭാഗത്തില്‍ ലഭ്യമാകുന്നത്. ഇന്റഗ്രേറ്റഡ് ഗ്യാസ്‌ട്രോ ഓങ്കോളജി വിഭാഗം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നതോടെ വയറിനകത്ത് ബാധിക്കുന്ന കാന്‍സര്‍ ചികിത്സയില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ക്ലിനിക്കിന്റെ ഉദ്ഘാടനം സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ ആസ്റ്റര്‍ മിംസ് സി.ഇ.ഒ ഫര്‍ഹാന്‍ യാസിന്‍, സി.എം.എസ് ഡോ. സൂരജ്, സി.ഒ.ഒ. സമീര്‍ പി.ടി, ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ് കുമാര്‍, ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. വി ഗംഗാധരന്‍, ഡോ. ടോണി ജോസ് (സീണിയര്‍ കണ്‍സല്‍ട്ടന്റ്, ഗ്യാസ്‌ട്രോ എന്ററോളജി) ഗ്യാസ്‌ട്രോ ഓങ്കോളജി-ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജന്മാരായ ഡോ. സജീഷ് സഹദേവന്‍, ഡോ. നൗഷിഫ്, എന്നിവര്‍ സംസാരിച്ചു.

Newsdesk

Recent Posts

ബത് ലഹേമിലെ തൂമഞ്ഞ രാത്രിയിൽ…; ക്രിസ്മസ് രാവുകൾക്ക് ഹരം പകർന്ന് “ആഘോഷം” – ഗാനമെത്തി

ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…

17 hours ago

ഡബ്ലിനിൽ ടാക്സി ഡ്രൈവർമാർ ഇന്ന് വീണ്ടും പ്രതിഷേധം നടത്തും

ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…

18 hours ago

സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് കേന്ദ്ര ടെലികോം മന്ത്രാലയം പിൻവലിച്ചു

സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…

20 hours ago

ഗാർഡയിൽ എക്സിക്യൂട്ടീവ് ഓഫീസറാകാൻ മലയാളികൾക്ക് അവസരം; ഡിസംബർ 5ന് മുൻപ് അപേക്ഷിക്കാം

An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…

21 hours ago

എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അയർലണ്ടിൽ ജോലി ചെയ്യാൻ അവകാശം

ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…

22 hours ago

രാജു കുന്നക്കാട്ടിന് ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ്

ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള  2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…

1 day ago